ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറാസാവോ; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കരീബിയൻ ടീം

Wait 5 sec.

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ്-ഇ പോരാട്ടത്തിൽ കരുത്തരായ ഇക്വഡോറിനെ ഗോൾ രഹിത സമനിലയിൽ തളച്ച് കുറാസാവോ ചരിത്രം കുറിച്ചു. അമേരിക്കയിലെ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകൾക്കും വലകുലുക്കാൻ സാധിച്ചില്ലെങ്കിലും മൈതാനത്ത് നിറഞ്ഞത് വീറും വാശിയും നിറഞ്ഞ പോരാട്ടമായിരുന്നു. ഇതുവഴി തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് കുറാസാവോ സ്വന്തമാക്കി.കുറാസാവോ ഗോൾകീപ്പർ എലോയ് റൂമിന്റെ മിന്നും പ്രകടനമാണ് ടീമിന് ഈ ചരിത്ര നേട്ടം സമ്മാനിച്ചത് എന്ന് തന്നെ പറയാം. ഇക്വഡോർ നായകൻ എന്നർ വലൻസിയയുടെ ഗോളെന്നുറച്ച പല മുന്നേറ്റങ്ങളും എലോയ് റൂമിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഇക്വഡോറിന്റെ ഓരോ മുന്നേറ്റത്തെയും 15 തകർപ്പൻ സേവുകളിലൂടെയാണ് അദ്ദേഹം തടഞ്ഞുനിർത്തിയത്. ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ എന്ന ടിം ഹൊവാർഡിന്റെ റെക്കോർഡിന് തൊട്ടടുത്തെത്താൻ റൂമിന് ഈ പ്രകടനത്തിലൂടെ സാധിച്ചു.ALSO READ: കളിക്കളത്തിൽ നിറഞ്ഞാടി, മത്സരത്തിൻ്റെ സൗന്ദര്യം കാത്തു സൂക്ഷിച്ചു; രണ്ട് മത്സരങ്ങളിൽ മികച്ച എതിരാളികളായി സ്വീഡനും ഐവറി കോസ്റ്റുംമത്സരത്തിലുടനീളം ഇക്വഡോറാണ് ആധിപത്യം പുലർത്തിയത്. ജോൺ യെബോവ, ഗോൺസാലോ പ്ലാറ്റ, കെവിൻ റോഡ്രിഗസ് എന്നിവർ ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും കുറാസാവോയുടെ പ്രതിരോധ മതിലിനെ അവർക്ക് ഭേദിക്കാനായില്ല. മൈതാനത്ത് ഇരുടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. മത്സരത്തിൽ കുറാസാവോയുടെ അഞ്ച് താരങ്ങൾക്കും ഇക്വഡോറിന്റെ ഒരു താരത്തിനും മഞ്ഞക്കാർഡ് ലഭിച്ചു. കൂടാതെ, രണ്ട് തവണ വീഡിയോ അസിസ്റ്റന്റ് റെഫറി ഇടപെട്ട് തീരുമാനങ്ങൾ റദ്ദാക്കിയിരുന്നു. കുറാസാവോ താരം ജൂർഗൻ ലൊക്കാഡിയക്ക് മത്സരത്തിനിടെ പരിക്കേൽക്കുകയും പകരം ഗെർവാൻ കസ്റ്റനീർ കളത്തിലിറങ്ങുകയും ചെയ്തു.ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട ഇക്വഡോറിനും, ജർമ്മനിയോട് തോറ്റ കുറസാവോയ്ക്കും ടൂർണമെന്റിൽ നിലനിൽക്കാൻ ഈ മത്സരം നിർണ്ണായകമായിരുന്നു. ഇരുടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ മത്സരം 0-0 എന്ന നിലയിൽ അവസാനിച്ചു. ഈ സമനില കുറാസാവോയെ സംബന്ധിച്ചിടത്തോളം ഒരു വിജയത്തിന് തുല്യമാണ്, കാരണം ലോകകപ്പ് വേദിയിലെ അവരുടെ ആദ്യ പോയിന്റാണിത്. വരും മത്സരങ്ങളിൽ വിജയവഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇക്വഡോർ ആരാധകർ.The post ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറാസാവോ; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കരീബിയൻ ടീം appeared first on Kairali News | Kairali News Live.