കോഴിക്കോട് ബസുകൾ തമ്മിൽ സമയത്തെ ചൊല്ലി തർക്കം. നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്ക് പരുക്കേറ്റു.ALSO READ: പ്രതിരോധ പ്രവര്‍ത്തനങ്ങൾ അവതാളത്തിൽ; സംസ്ഥാനത്ത് പിടിമുറുക്കി പകർച്ചവ്യാധികൾ, ഇന്നലെ ഷിഗെല്ല റിപ്പോർട്ട് ചെയ്തത് 13 പേർക്ക്കോഴിക്കോട് മാവൂർ റോഡിലാണ് സംഭവം. മലബാർ, നിള ബസുകൾ തമ്മിലാണ് റോഡിൽ ഉരസിയത്. നഗരത്തിൽ നിന്ന് മാവൂരിലേക്ക് പോവുകയായിരുന്നു രണ്ടു ബസുകളും.ALSO READ: സ്പീഡ് വേണ്ട, നാടുകടത്തും; അമിതവേഗതയിൽ വാഹനമോടിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് കുവൈറ്റ്പുതിയ സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച ഉടനെ ആയിരുന്നു സംഭവം. മാവൂരിലേക്ക് പോവുകയായിരുന്ന മലബാർ ബസ് നിള ബസിൽ തട്ടിക്കുകയായിരുന്നു. നിള ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കാണ് പരുക്കേറ്റത്. രണ്ട് യാത്രക്കാർക്ക് നിസാര പരുക്കുണ്ട് എന്നാണ് വിവരം.Two private buses collided on Kozhikode’s Mavoor Road following an alleged dispute over timing, leaving passengers with minor injuries.The post സമയത്തെ ചൊല്ലി തർക്കം, മത്സരയോട്ടം; കോഴിക്കോട് ബസുകൾ തമ്മിൽ ഇടിപ്പിച്ചു appeared first on Kairali News | Kairali News Live.