കെപിസിസി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫിനെതിരെ കോട്ടയം ഡിസിസിക്ക് മുന്നിലും ഫ്ലക്സ് ബോർഡ്. കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റാണെന്നും എംപിയും എംഎൽഎയും മണ്ഡലം ശ്രദ്ധിക്കട്ടേയെന്നും എഴുതിയാണ് ഫ്ലക്സ്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.ഒരാൾക്ക് ഒരു പദവി മതിയെന്നും ഫ്ലക്സിൽ കുറിച്ചിരിക്കുന്നു. സണ്ണി ജോസഫിനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. എംപിയും എംഎൽഎയും അവരവരുടെ മണ്ഡലം ശ്രദ്ധിച്ചാൽ മതിയെന്നും കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെ ആണെന്നും പ്രവർത്തകർ പറയുന്നു.ALSO READ: ‘കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതി, വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെ’; സണ്ണി ജോസഫ് കെ പി സി സി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്ന് കോഴിക്കോട് ഫ്ലക്സ്കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിലും സമാനമായ രീതിയിൽ നേരത്തെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകരെന്ന പേരിലാണ് ഇവിടെയും ഫ്ലക്സ് സ്ഥാപിച്ചത്.A flex board critical of Sunny Joseph has appeared in front of the Kottayam DCC office, calling for a full-time president for the Kerala Pradesh Congress Committee (KPCC).The post കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റ്; സണ്ണി ജോസഫിനെതിരെ കോട്ടയം ഡിസിസിക്ക് മുന്നിലും ഫ്ലക്സ് ബോർഡ് appeared first on Kairali News | Kairali News Live.