ഓമല്ലൂരിലെ വൃദ്ധസദനത്തിലെ മർദനം: ആരാധനാലയത്തിൽ കനത്ത പ്രതിഷേധം; വിശ്വാസികളെ തടഞ്ഞു, പ്രാർഥന അനുവദിക്കില്ലെന്ന് ബിജെപി

Wait 5 sec.

പത്തനംതിട്ട ഓമല്ലൂരിൽ ആരാധനാ കേന്ദ്രത്തിൽ സംഘർഷം. ഓമല്ലൂരിലെ വൃദ്ധസദനത്തിൽ 17കാരന് മർദനമേറ്റ സംഭവത്തിലാണ് ഉടമ പാസ്‌റ്റർ ബിനുവിൻ്റെ ആരാധനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി, ആക്ഷൻ കൗൺസിൽ പ്രവർത്തകർ സംഘടിച്ചെത്തിയത്. ഓമല്ലൂരിലെ എലോഹിം പ്രാർഥനാ കേന്ദ്രത്തിനു മുന്നിലാണ് പ്രതിഷേധം.പാസ്റ്റർ ബിനുവിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ആരാധനാ കേന്ദ്രത്തിൽ ഞായറാഴ്ച ദിവസം പ്രാർഥനക്കെത്തിയ വിശ്വാസികളെ ബിജെപിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ തടഞ്ഞു. പ്രാർഥനാ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല എന്ന് ബിജെപി പ്രവർത്തകർ പറഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയത്.ALSO READ: ‘കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതി, വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെ’; സണ്ണി ജോസഫ് കെ പി സി സി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്ന് കോഴിക്കോട് ഫ്ലക്സ്വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് ബിജെപിയുടെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചത്. പ്രാർഥന അനുവദിച്ചില്ലെങ്കിൽ റോഡിൽ പ്രാർഥിക്കുമെന്ന് പാസ്‌റ്റർ ബിനുവിൻ്റെ അനുയായികൾ പ്രതികരിച്ചു. ബൈബിൾ ഉയർത്തിയാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഇതിനിടെ പ്രാർത്ഥിക്കാൻ എത്തുന്നവരെ തടയരുതെന്ന് പൊലീസ് അറിയിച്ചു. തടയാർ ശ്രമിച്ചാൽ നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.The post ഓമല്ലൂരിലെ വൃദ്ധസദനത്തിലെ മർദനം: ആരാധനാലയത്തിൽ കനത്ത പ്രതിഷേധം; വിശ്വാസികളെ തടഞ്ഞു, പ്രാർഥന അനുവദിക്കില്ലെന്ന് ബിജെപി appeared first on Kairali News | Kairali News Live.