സണ്ണി ജോസഫിനെതിരെ കോഴിക്കോട് ഫ്ലക്സ്. സണ്ണി ജോസഫ് കെ പി സി സി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്ന് ആണ് ഫ്ലക്സിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെ ആണെന്നും കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതിയെന്നും ആണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്. എംപിയും എംഎൽഎമാരും മണ്ഡലം നോക്കട്ടെയെന്നും ഫ്ലക്സിൽ പറയുന്നു.കോഴിക്കോട് ഡി സി സി ഓഫീസിന് മുന്നിൽ ആണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരെന്ന പേരിൽ ആണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.The post ‘കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതി, വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെ’; സണ്ണി ജോസഫ് കെ പി സി സി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്ന് കോഴിക്കോട് ഫ്ലക്സ് appeared first on Kairali News | Kairali News Live.