പത്തനംതിട്ട തിരുവല്ലയിൽ വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു. കവിയൂർ നാഴിപ്പാറ കയ്യാലയ്ക്കകത്ത് വീട്ടിൽ ഡി ജിബു ( 46) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കവിയൂർ എസ്.ബി.ഐ. ബാങ്കിന് സമീപം ആയിരുന്നു അപകടം നടന്നത്. തോട്ടഭാഗത്ത് നിന്ന് കവിയൂരിലേക്ക് പോവുകയായിരുന്നു ജിബു.ALSO READ: ‘കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി മതി, വേണ്ടത് മുഴുവൻ സമയ പ്രസിഡൻ്റിനെ’; സണ്ണി ജോസഫ് കെ പി സി സി പ്രസിഡൻ്റ് സ്ഥാനമൊഴിയണമെന്ന് കോഴിക്കോട് ഫ്ലക്സ്ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മിനി ലോറി സമീപത്തെ പോസ്റ്റിൽ ഇടിക്കുകയും ആയിരുന്നു.അപകടം നടന്നയുടൻ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ജിബുവിനെ പെട്ടെന്ന് തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.A mini lorry driver died in Thiruvalla after suffering a heart attack while driving, causing the vehicle to crash into an electric pole.The post വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; മിനി ലോറി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു appeared first on Kairali News | Kairali News Live.