കാപ്പ കേസ് പ്രതിക്ക് സംരക്ഷണമൊരുക്കി ബിജെപി; കൗൺസിൽ യോഗം വിളിക്കാതെ മേയർ, നഗരസഭയിൽ ഭരണ സ്തംഭനം

Wait 5 sec.

കാപ്പ കേസ് പ്രതിയായ ബിജെപി കൗൺസിലർ സു​ഗതന് സംരക്ഷണമൊരുക്കി ബിജെപി. സു​ഗതന്റെ കൗൺസിൽ സ്ഥാനം തെറിക്കാതിരിക്കാൻ കൗൺസിൽ യോ​ഗം വിളിക്കാതെ മേയറും ബിജെപി നേതൃത്വവും ന​ഗരത്തിന്റെ ഭരണം സ്തംഭിപ്പിക്കുകയാണ്. ഇതിനിടെ സ്പെഷ്യൽ കൗൺസിൽ യോഗത്തിന് പ്രതിപക്ഷം കത്ത് നൽകി.6 വധശ്രമകേസുകളിൽ അടക്കം 11 കേസുകളിൽ പ്രതിയായ കാപ്പ കേസ് പ്രതി സു​ഗതന് പൂർണസംരക്ഷണം ഒരുക്കുന്ന നിലപാടാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്. സുഗതൻ തുടർച്ചയായി രണ്ട് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്നാമത്തെ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അംഗത്വം റദ്ദാകും. സു​ഗതൻ നിലവിൽ ജയിലിലാണ്. ഇപ്പോൾ കൗൺസിൽ യോഗം വിളിച്ചാൽ സു​ഗതന് പങ്കെടുക്കാൻ ആകാതെ വരികയും കൗൺസിൽ സ്ഥാനം നഷ്ടമാവുകയും ചെയ്യും. ഇത് തടയാനാണ് മേയർ വി വി രാജേഷ് യോ​ഗം വിളിച്ചുചേർക്കാതെയിരിക്കുന്നത്.ALSO READ: ഓമല്ലൂരിലെ വൃദ്ധസദനത്തിലെ മർദനം: ആരാധനാലയത്തിലേക്ക് ഇരച്ചെത്തി ബിജെപി, വിശ്വാസികളെ തടഞ്ഞു, പ്രാർഥന അനുവദിക്കില്ലെന്ന് പ്രവർത്തകർസ്പെഷ്യൽ കൗൺസിൽ യോഗത്തിന് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്. എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാരാണ് കത്ത് നൽകിയത്. 49 കൗൺസിലർമാർ ഒപ്പിട്ടിട്ടുണ്ട്.The post കാപ്പ കേസ് പ്രതിക്ക് സംരക്ഷണമൊരുക്കി ബിജെപി; കൗൺസിൽ യോഗം വിളിക്കാതെ മേയർ, നഗരസഭയിൽ ഭരണ സ്തംഭനം appeared first on Kairali News | Kairali News Live.