സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ചാൽ ശക്തമായി പ്രതിഷേധിക്കും, ഇത് സ്ത്രീകളോടുള്ള ചതി: പി കെ ശ്രീമതി ടീച്ചർ

Wait 5 sec.

സംസ്ഥാനത്ത് 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് ആശ്വാസം പകരുന്ന സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധിക്കുമെന്ന് പി കെ ശ്രീമതി ടീച്ചർ. സ്ത്രീ സുരക്ഷാ പെൻഷൻ നൽകാൻ മുൻ സർക്കാർ തുക മാറ്റി വെച്ചതാണെന്നും എന്നാലിത് മുടങ്ങിയെന്നും അവർ പറഞ്ഞു. സ്ത്രീകളോട് യുഡിഎഫ് സ‌ർക്കാർ ചെയ്ത ചതിയാണിതെന്നും പി കെ ശ്രീമതി ടീച്ചർ ചൂണ്ടിക്കാട്ടി.കേരളത്തിലെ സ്ത്രീകൾക്ക് അനുഗ്രഹമായിരുന്ന പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷൻ. ഈ പെൻഷൻ കൊടുക്കാത്ത നടപടി ശരിയല്ല. ഈ ഫണ്ട് എടുത്ത് കെഎസ്ആർടിസിക്ക് നൽകാനാണോ സർക്കാരിന്റെ തീരുമാനം? ഒരു വരുമാനവും ഇല്ലാത്ത സാധാരണക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണ് ഈ പദ്ധതി, പി കെ ശ്രീമതി ടീച്ചർ പറഞ്ഞു.The post സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ചാൽ ശക്തമായി പ്രതിഷേധിക്കും, ഇത് സ്ത്രീകളോടുള്ള ചതി: പി കെ ശ്രീമതി ടീച്ചർ appeared first on Kairali News | Kairali News Live.