ഇറാനും ന്യൂസിലാൻഡും തമ്മിൽ പൊരിഞ്ഞ പോരാട്ടം; ഹാഫ് ടൈമിൽ 1-1

Wait 5 sec.

ലോസേഞ്ചൽസ്: ലോകകപ്പിലെ ഗ്രൂപ്പ് ജി മൽസരത്തിൽ ഇറാനും ന്യൂസിലാൻഡും തമ്മിൽ അതിശക്തമായ പോരാട്ടം. പകുതിസമയത്ത് കളി നിർത്തുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. ന്യൂസിലാൻഡിന് വേണ്ടി എലിജ ജസ്റ്റും ഇറാന് വേണ്ടി റാമിൻ റെസായിയനുമാണ് ഗോളുകൾ നേടിയത്.ഏഴാം മിനിട്ടിൽ ന്യൂസിലാൻഡാണ് ലീഡ് നേടിയത്. ക്രിസ് വുഡിന്‍റെ പാസിൽനിന്നാണ് എലിജാ ജസ്റ്റ് ഗോൾ നേടിയത്. ഗോൾ വീണ്ടതോടെ ആക്രമണം ശക്തമാക്കിയതോടെ ഇറാൻ കളംനിറഞ്ഞു. എന്നാൽ ശക്തമായ പ്രതിരോധം ഒരുക്കി ന്യൂസിലാൻഡ് പിടിച്ചുനിന്നു.തുടർച്ചയായി ന്യൂസിലാൻഡ് ഗോൾമുഖത്തേക്ക് എത്തുന്ന നീക്കങ്ങൾക്കൊടുവിൽ ഇറാൻ 32ആം മിനിട്ടിൽ ഒപ്പമെത്തുകയായിരുന്നു. ഹൈഡ്രേഷൻ ഇടവേളയ്ക്ക് ശേഷം ഇറാൻ ആക്രമണം ശക്തമാക്കുകയായിരുന്നു. ഷഹ്രിയാർ മൊഗൻലൂവിന്റെ ആക്രമണ ശ്രമം റാമിൻ റെസായിയന്റെ കാലുകളിലേക്ക് എത്തി. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിലെ സ്വന്തം ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് കൃത്യതയോടെ അദ്ദേഹം നിറയൊഴിക്കുകയായിരുന്നു.Also Read- ഫിഫ ലോകകപ്പ് 2026: ഉറുഗ്വേയെ സമനിലയിൽ തളച്ച് സൗദി അറേബ്യഗോൾ നേടിയശേഷവും ഇറാൻ നിരന്തരം ന്യൂസിലാൻഡ് ആക്രമണം നടത്തിക്കൊണ്ടിരുന്നു. ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് ഇറാൻ ലീഡ് ഉയർത്തിയെന്ന് ഉറപ്പാക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചതോടെ ഗോൾ നിഷേധിക്കുകയായിരുന്നു.  കളിയുടെ തുടക്കം ന്യുസിലാൻഡ് സ്വന്തമാക്കിയെങ്കിലും ഗംഭീരമായി ഇറാൻ തിരിച്ചുവരുകയായിരുന്നു.The post ഇറാനും ന്യൂസിലാൻഡും തമ്മിൽ പൊരിഞ്ഞ പോരാട്ടം; ഹാഫ് ടൈമിൽ 1-1 appeared first on Kairali News | Kairali News Live.