അമേരിക്കൻ സാമ്രാജ്യത്വം മുട്ടുമടക്കി; 108–ാം ദിവസം ഇറാൻ-യുഎസ് സമാധാന കരാർ

Wait 5 sec.

ഇറാൻ-യുഎസ് സമാധാന കരാർ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ ട്രംപ്. ഇതോടെ ഇസ്രയേലിനെ കൂട്ടുപിടിച്ച്‌ യു എസ് പശ്ചിമേഷ്യയിൽ നടന്ന ആക്രമണങ്ങൾക്ക് അവസാനമാകും. 108 ദിവസം നീണ്ട സംഘർഷത്തിനൊടുവിൽ ആണ് ഇപ്പോൾ സമാധാനം പുലരാൻ പോകുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവർ ഡിജിറ്റലായി ധാരണാപത്രത്തിൽ ഒപ്പുവച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച ജനീവയിൽ വച്ച് ഔദ്യോഗികമായിട്ട് ഈ കരാറിൽ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാർ നിലവിൽ വരിക. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം.അതേസമയം പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇറാനും യുഎസും തമ്മിൽ ധാരണയായെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ രം​ഗത്ത് എത്തി. ഇറാൻ – യുഎസ് കരാർ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.ALSO READ: കോംഗോയിൽ ഭീതിപടർത്തി എബോള, മരണസംഖ്യ 178 ആയിഇറാന്റെ സൈനിക പ്രതിരോധ ശേഷിയെയും ആത്മവീര്യത്തെയും തകർക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അമേരിക്ക ഗത്യന്തരമില്ലാതെ കരാറിലേക്ക് നീങ്ങിയത്.The post അമേരിക്കൻ സാമ്രാജ്യത്വം മുട്ടുമടക്കി; 108–ാം ദിവസം ഇറാൻ-യുഎസ് സമാധാന കരാർ appeared first on Kairali News | Kairali News Live.