മാറാത്തത് മാറിയതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് തലസ്ഥാനത്തുകാരാണ്. വിഴിഞ്ഞം തിരുവനന്തപുരം നഗരസഭയുടെ ഭാഗമല്ലേ എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. മാലിന്യ കൂമ്പാരമായി മാറിയ വിഴിഞ്ഞം തീരപ്രദേശവും നഗരസഭയുടെ അനാസ്ഥയും ഇവിടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേവലം 200 മീറ്റർ മാത്രം അപ്പുറം വിഴിഞ്ഞം വലിയ കടപ്പുറം ഇന്ന് മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. തിരുവനന്തപുരം നഗരസഭയുടെ അനാസ്ഥ മൂലം ഈ പ്രദേശം അതീവ ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രതിസന്ധിയാണ് നേരിടുന്നത്.വിഴിഞ്ഞം തീരത്ത് മാത്രം തിങ്ങിപ്പാർക്കുന്ന അഞ്ഞൂറോളം കുടുംബങ്ങളാണ് വലിയ പകർച്ചവ്യാധി ഭീഷണിയിലായിരിക്കുന്നത്. വീടുകൾക്ക് ചുറ്റും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നും കൊതുകുകളും പുഴുക്കളും പെരുകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ഇതിനുപുറമെ, പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീടുകളിലേക്ക് കയറുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുലർച്ചെ ജോലിക്കു പോകുന്ന മത്സ്യത്തൊഴിലാളികൾക്കും മറ്റും ഭീതിയോടെയല്ലാതെ നിരത്തിലിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ALSO READ: ‘ഇടതു സർക്കാരിന്റെ കാലത്ത് ധനകാര്യ മേഖലയിൽ വളർച്ചയുണ്ടായി എന്ന് മനോരമ പറഞ്ഞത് യുഡിഎഫ് വിശ്വസിക്കുമോ?’; കെ. എൻ. ബാലഗോപാൽവിഴിഞ്ഞം ഫിഷിങ് ഹാർബറിന്റെ സ്ഥിതിയും ദയനീയമാണ്. കടലിലേക്ക് പോലും മാലിന്യങ്ങൾ ഊർന്നിറങ്ങുന്ന അവസ്ഥയാണുള്ളത്. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലുമായി മാലിന്യങ്ങൾ തീരത്ത് കൊണ്ടുവന്നു തള്ളുന്നത് പതിവായിരിക്കുകയാണ്. അറേബ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും എത്തുന്ന വിമാനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പോലും ഇവിടെ ഒതുങ്ങുന്നതായി നാട്ടുകാർ ആരോപിക്കുന്നു.വിഴിഞ്ഞം പ്രദേശം നഗരസഭയുടെ ഭാഗമാണെങ്കിലും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ട് മാസങ്ങളായി എന്ന് ജനങ്ങൾ പറയുന്നു. കാലവർഷം കൂടി എത്തിയതോടെ പകർച്ചവ്യാധി ഭീഷണി ഇരട്ടിയായിരിക്കുകയാണ്. അഭിമാനമായ തുറമുഖത്തിന് തൊട്ടടുത്ത് ഇത്തരമൊരു മാലിന്യക്കൂമ്പാരം നിലനിൽക്കുന്നത് നാടിന് തന്നെ അപമാനമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഗരസഭ ഉടൻ ഇടപെട്ട് ഇവിടുത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.The post വല്ലാത്തൊരു മാറ്റം തന്നെ; വിഴിഞ്ഞം തീരത്ത് മാലിന്യക്കൂമ്പാരം, പകർച്ചവ്യാധി ഭീഷണിയിൽ തീരദേശവാസികൾ appeared first on Kairali News | Kairali News Live.