ലോകകപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ ഏഷ്യൻ താരമെന്ന റെക്കോർഡ് ഇനി ഇറാന്‍റെ റാമിൻ റെസായന്

Wait 5 sec.

ലോസ് ഏഞ്ചൽസ്: ലോകകപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ ഏഷ്യൻ താരമെന്ന റെക്കോർഡ് ഇനി ഇറാന്‍റെ പ്രതിരോധതാരം റാമിൻ റെസായന്. ഗ്രൂപ്പ് ജിയിൽ ന്യൂസിലാൻഡിനെതിരെ ഗോൾ നേടുമ്പോൾ റെസായന് പ്രായം 36 വയസ്സും 86 ദിവസവുമാണ്. ഇറാന്‍റെ തന്നെ യാഹ്യ ഗോൾമോഹമ്മാദിയുടെ റെക്കോർഡാണ് റാമിൻ റെസായൻ സ്വന്തം പേരിൽ ചേർത്തത്. 2006 ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ ഗോൾ നേടുമ്പോൾ യാഹ്യ ഗോൾമോഹമ്മാദിയുടെ പ്രായം 35 വയസ്സും 84 ദിവസവും ആയിരുന്നു.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിൽക്കുമ്പോഴാണ് രക്ഷകനായി റാമിൻ റെസായൻറെ ഗോൾ പിറന്നത്. ഹൈഡ്രേഷൻ ഇടവേളയ്ക്ക് ശേഷം 32ആം മിനിട്ടിൽ ഷഹ്രിയാർ മൊഗൻലൂവിന്റെ ആക്രമണ ശ്രമത്തിനൊടുവിലാണ് റാമിൻ റെസായൻ ലക്ഷ്യം കണ്ടത്.Also Read- ഇറാനും ന്യൂസിലാൻഡും തമ്മിൽ പൊരിഞ്ഞ പോരാട്ടം; ഹാഫ് ടൈമിൽ 1-1മുമ്പ് ഫ്രഞ്ച് സൂപ്പർ ക്ലബായ പാരിസ് സെന്‍റ് ജെയ്മെയ്ന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റാമിൻ റെസായൻ. നിലവിൽ ഇറാനിയൻ ക്ലബായ എസ്റ്റഗ്ലാലിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ഇറാൻ നിരയിലെ വിശ്വസ്തനായ പ്രതിരോധ താരങ്ങളിൽ ഒരാളാണ് റെസായൻ.The post ലോകകപ്പ് ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ ഏഷ്യൻ താരമെന്ന റെക്കോർഡ് ഇനി ഇറാന്‍റെ റാമിൻ റെസായന് appeared first on Kairali News | Kairali News Live.