കെ.പി.എഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്

Wait 5 sec.

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) ബഹ്‌റൈനിൽ സംഘടിപ്പിച്ച മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് 2026-ൽ അൽ കേരളാവി എഫ്.സി കിരീടം ചൂടി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ ആവേശകരമായി നടന്ന ടൂർണമെന്റിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്.ശക്തമായ പ്രാഥമിക റൗണ്ടുകളും സെമി ഫൈനലുകളും കടന്നെത്തിയ രണ്ട് മികച്ച ടീമുകൾ അണിനിരന്ന കലാശപ്പോരാട്ടത്തിൽ ജി.എസ്.ബി എഫ്.സി (GSB FC) യെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അൽ കേരളാവി എഫ്.സി പ്രൗഢമായ ട്രോഫി സ്വന്തമാക്കിയത്. പോരാട്ടവീര്യം കാഴ്ചവെച്ച ജി.എസ്.ബി എഫ്.സി ടൂർണമെന്റിൽ റണ്ണറപ്പായി.ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ നോർത്തേൺ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ശ്രീ ഈസം ഈസ അൽഖയ്യാത് ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നേപ്പാൾ എംബസി തേർഡ് സെക്രട്ടറി ശ്രീ ദീപ് രാജ് ജോഷി, ശ്രീമതി ദീപ് രാജ്, ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി എം.ഡി ശ്രീ ഫ്രാൻസിസ് കൈതാരത്ത്, ഇബ്രാഹിം കെ. കാനു വൈസ് ചെയർമാൻ ഓഫീസ് മാനേജർ ശ്രീ പി.കെ. ജഗദീഷ് കുമാർ, ശ്രീ ഇ.വി. രാജീവ്, എൻ.എസ്.എസ് പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ, സിവിൽ ഡിഫൻസിലെ ഷറഫുദ്ദീൻ അലി കുഞ്ഞ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.സമ്മാനദാനം: വിജയികളായ അൽ കേരളാവി എഫ്.സിക്കുള്ള എവർ റോളിംഗ് ട്രോഫി കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്തും ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറായ ബസാർ ഡിസ്‌കൗണ്ട് സെന്റർ ഡയറക്ടർ ശ്രീ പ്രവീണും ചേർന്ന് കൈമാറി. റണ്ണറപ്പായ ജി.എസ്.ബി എഫ്.സിക്കുള്ള ട്രോഫി കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ്, ട്രഷറർ സുജിത്ത് സോമൻ, ജീൻസ് അവന്യൂ ഡയറക്ടറും കെ.പി.എഫ് സ്പോർട്സ് വിംഗ് കൺവീനറുമായ ശ്രീ സുധി ചാത്തോത്ത് എന്നിവർ ചേർന്ന് വിതരണം ചെയ്തു.വ്യക്തിഗത പുരസ്കാരങ്ങൾ:മികച്ച താരം (Player of the Tournament): മനു (അൽ കേരളാവി എഫ്.സി)ടോപ്പ് സ്കോറർ (Top Scorer): ഷഫീഖ് (മറീന എഫ്.സി) – 3 ഗോളുകൾമികച്ച ഗോൾകീപ്പർ (Best Goalkeeper): ആനന്ദ് (ജി.എസ്.ബി എഫ്.സി)മികച്ച ഡിഫൻഡർ (Best Defender): ഫയാസ് (ജി.എസ്.ബി എഫ്.സി)വിജയികൾക്കുള്ള മറ്റ് വ്യക്തിഗത പുരസ്കാരങ്ങൾ കെ.പി.എഫ് രക്ഷാധികാരി കെ.ടി സലീം, യു.കെ ബാലൻ, ജോയിന്റ് കൺവീനർ ബിദുലേഷ് പറമ്പത്ത്, വിവിധ എക്സിക്യൂട്ടീവ് അംഗങ്ങൾ, ലേഡീസ് വിംഗ് ഭാരവാഹികൾ എന്നിവർ ചേർന്ന് വിതരണം ചെയ്തു.ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ കായിക സൗഹൃദവും കൂട്ടായ്മയും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ടൈറ്റിൽ സ്പോൺസർ ഇബ്രാഹിം കെ. കാനു – ടൊയോട്ട, മുഖ്യ സ്പോൺസർമാരായ ബസാർ ഡിസ്‌കൗണ്ട് സെന്റർ, ജീൻസ് അവന്യൂ, ഇവന്റ് പാർട്ണർ ബി.എം.സി, ഹെൽത്ത് പാർട്ണർ കിംസ് ഹെൽത്ത് എന്നിവർക്കും ഫുട്ബോൾ പ്രേമികൾക്കും മാധ്യമങ്ങൾക്കും കെ.പി.എഫ് സ്പോർട്സ് വിംഗ് കൺവീനറും ജോയിന്റ് കൺവീനറുമായ അശ്വതി മിഥുനും നന്ദി രേഖപ്പെടുത്തി.The post കെ.പി.എഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.