മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ആത്മീയവും സാംസ്‌കാരികവുമായ അടിത്തറ പകർന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണകൾ നിറഞ്ഞ തുഞ്ചൻ പറമ്പ്, ഇത്തവണ സംഗീത സ്വപ്നങ്ങൾക്ക് വേദിയാകുന്നു. തലമുറകളായി മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവും പുതുമയും ചേർത്ത് പ്രേക്ഷക മനസിൽ ഇടം നേടിയ പട്ടുറുമാൽ റിയാലിറ്റി ഷോ പുതിയ സീസണിലേക്കുള്ള ഓഡിഷൻ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത് ഈ ചരിത്ര പ്രാധാന്യമുള്ള മണ്ണിൽ നിന്നാണ്.ഭാഷയുടെ നന്മയും സംഗീതത്തിന്റെ ആത്മാവും കൈകോർക്കുന്ന വേദിയായി മാറുന്ന ഈ തുടക്കം, ഒരു സാധാരണ ഓഡിഷൻ പ്രഖ്യാപനം മാത്രമല്ല. പാരമ്പര്യത്തെയും പുതുതലമുറയുടെ കലാപ്രതിഭകളെയും ബന്ധിപ്പിക്കുന്ന ഒരു സാംസ്‌കാരിക നിമിഷം കൂടിയാണ്. മലയാള ഭാഷയുടെ ആത്മാവിനെ ഓർമ്മിപ്പിക്കുന്ന തുഞ്ചൻ പറമ്പിൽ നിന്ന് ഉയരുന്ന ഈ സംഗീതയാത്ര, ഇതുവരെ കണ്ട മാപ്പിളപ്പാട്ട് സംഗീത യാത്രയിൽ നിന്നും വ്യത്യസ്തമായി സംഗീതത്തിൻ്റെ ആത്മാവ് ഉൾക്കൊണ്ട് നവ്യാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.കേരളത്തിലെ 12 നും 22 നും ഇടയിൽ പ്രായമുള്ള യുവഗായകരിൽ നിന്നും ഓൺലൈൻ ആയി സ്വീകരിച്ച അനവധി അപേക്ഷകളിൽ നിന്നും തെരഞ്ഞെടുത്ത വടക്കൻ കേരളത്തിലുള്ള 600 ലധികം ഗായകർക്കാണ് ജൂൺ 20 & 21 ദിവസങ്ങളിൽ തിരൂർ തുഞ്ചൻ പറമ്പിൽ ഫൈനൽ ഓഡിഷനായി അവസരം ഒരുങ്ങിയത്. ജഡ്ജസിനെ അതിശയിപ്പിച്ചു കൊണ്ടുള്ള നിരവധി പ്രകടനങ്ങൾക്കാണ് പട്ടുറുമാൽ ഓഡിഷൻ വേദി തിരൂരിൽ സാക്ഷിയായത്. തെക്കൻ കേരളത്തിലുള്ള ഗായകർക്കായി ജൂൺ 25 ന് തിരുവനന്തപുരത്ത് വെച്ചും ഓഡിഷൻ നടക്കും.Also Read: 83 -ാം വയസിലും ഉറക്കമില്ലാത്ത രാത്രികൾ; കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻതിരൂരും തിരുവനന്തപുരത്തുമായി നടത്തുന്ന ഓഡിഷനിൽ നിന്നും മികച്ച പ്രകടന കാഴ്ചവെക്കുന്ന മത്സരാർഥികളിൽ നിന്നും തെരഞ്ഞെടുക്കുന്നവരാണ് പട്ടുറുമാൽ പുതിയ സീസണിലെ സംഗീതയാത്രയുടെ ഭാഗമാവുന്നത്. ഏറെ പുതുമകളുമായി പട്ടുറുമാൽ ഉടൻ തന്നെ കൈരളി ടിവിയിൽ ആരംഭിക്കുന്നു.The post മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ്റെ സ്മരണകളുണർത്തുന്ന തുഞ്ചൻ പറമ്പിൽ നിന്ന് പട്ടുറുമാൽ പുതിയ സീസണിലേക്ക് തുടക്കം കുറിക്കുന്നു appeared first on Kairali News | Kairali News Live.