അമ്മയിൽ തർക്കം രൂക്ഷം; ശ്വേതാ മേനോൻ രാജിവച്ചു

Wait 5 sec.

അമ്മ ജനറൽ ബോഡി യോ​ഗത്തിലെ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ പ്രസിഡന്റ് ശ്വേതാ മേനോൻ രാജിവച്ചു. ജനറൽ ബോഡി യോ​ഗത്തിനിടെ സ്റ്റേജിൽ കയറി രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും തർക്കവും രൂക്ഷമായതിനെ തുടർന്ന് വാർഷിക റിപ്പോർട്ട് പാസാക്കാൻ താരങ്ങൾ സമ്മതിച്ചിരുന്നില്ല. തുടർന്ന് കണക്ക് അവതരിപ്പിക്കാൻ 45 ദിവസം സമയം വേണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.also read; അമ്മ ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും തർക്കവും; വാർഷിക റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ താരങ്ങൾഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ റിപ്പോർട്ട് പാസാക്കാനായിരുന്നു നീക്കം, എന്നാൽ ഇതിനിടയിലാണ് വേദിയിൽ കയറി ശ്വേതാ മേനോൻ തന്റെ രാജി സന്നദ്ധത അറിയിച്ചത്. വിഷയത്തിൽ മോഹൻലാൽ നിലപാട് വ്യക്തമാക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. സംഘടനയെ വൈകാരികമായി സംസാരിച്ചു തകർക്കാൻ ആർക്കും കഴിയില്ലെന്നും ജനറൽ ബോഡി തീരുമാനിക്കട്ടെയെന്നുമായിരുന്നു മോഹൻലാലി​ന്റെ പ്രതികരണം.The post അമ്മയിൽ തർക്കം രൂക്ഷം; ശ്വേതാ മേനോൻ രാജിവച്ചു appeared first on Kairali News | Kairali News Live.