ബുർഖ ധരിച്ചതിനാൽ നീറ്റ് പരീക്ഷക്ക് പ്രവേശിപ്പിച്ചില്ല; പരാതിയുമായി വിദ്യാർഥിനി

Wait 5 sec.

ബുർഖ ധരിച്ചതിൻ്റെ പേരിൽ നീറ്റ് പരീക്ഷക്ക് പ്രവേശിപ്പിച്ചില്ലെന്ന പരാതിയുമായി വിദ്യാർഥിനി. രാജസ്ഥാനിലെ അജ്മീരിൽ ആണ് സംഭവം. കഴിഞ്ഞ തവണയും താൻ ബുർഖ ധരിച്ചാണ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയതെന്നും ഇത്തവണ അനുവദിച്ചില്ലെന്നും കുൽസം ബാനോ എന്ന വിദ്യാർഥിനി പരാതിപ്പെട്ടു.ബീവാറിൽ നിന്നാണ് കുൽസം ബാനോ നീറ്റ് പരീക്ഷ എഴുതാൻ വന്നത്. മെയ് 3 ന് പരീക്ഷ എഴുതിയപ്പോൾ ഇപ്പോഴുള്ള അതേ വസ്ത്രത്തിലായിരുന്നു താനെന്നും അന്നും ബുർഖയും ദുപ്പട്ടയും ധരിച്ചിരുന്നു എന്നും വിദ്യാർഥിനി പറഞ്ഞു. ആദ്യം ദുപ്പട്ട അഴിച്ചുമാറ്റണമെന്നാണ് അധികൃത്ർ ആവശ്യപ്പെട്ടത്. പിന്നീട് ബുർഖയും അഴിച്ചുമാറ്റണമെന്ന് നിർബന്ധിച്ചതായി പെൺകുട്ടി പറഞ്ഞു.ALSO READ: പിഎം ശ്രീയിൽ ലീ​ഗിൽ പോര്; പ്രതിഷേധവുമായി യൂത്ത് ലീ​ഗ്, മണ്ഡലം കമ്മറ്റി പരിപാടിയിൽ പ്രമേയംഎൻടിഎ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ടെങ്കിൽ, ഈ ആളുകൾക്ക് തങ്ങളെ തടയാൻ കഴിയില്ലെന്നും പെൺകുട്ടി പ്രതികരിച്ചു. ഈ വസ്ത്രം ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ പരീക്ഷ എഴുതില്ലെന്നും കുൽസം ബാനോ വ്യക്തമാക്കി. കേവലം 18 വയസ്സുള്ള ഒരു പെൺകുട്ടിയുമായി ഇത്തരത്തിൽ വാശിപിടിക്കുന്നത് ലജ്ജാകരമാണ് എന്നും പരീക്ഷയല്ല, തന്നെ സംബന്ധിച്ചിടത്തോളം ‘ബുർഖ’യും ഐഡന്റിറ്റിയുമാണ് പ്രധാനമെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.The post ബുർഖ ധരിച്ചതിനാൽ നീറ്റ് പരീക്ഷക്ക് പ്രവേശിപ്പിച്ചില്ല; പരാതിയുമായി വിദ്യാർഥിനി appeared first on Kairali News | Kairali News Live.