പതിവായി രക്തദാനം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുക?

Wait 5 sec.

രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നാം നിരന്തരം സംസാരിക്കുന്നതാണ്. എന്നാൽ, പതിവായി ര​ക്തം ദാനം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ എന്തു മാറ്റമാണ് ഉണ്ടാകുന്നത് എന്നറിയാമോ? ഇതുമായി ബന്ധപ്പെട്ട് വിദ​ഗ്ധർ പറയുന്നത് കേൾക്കാം..രക്തദാനം ചെയ്യുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നതെല്ലാം നമ്മുടെ ശരീരം തന്നെ വീണ്ടെടുക്കുമെന്ന് ആ​രോ​ഗ്യവിദ​ഗ്ധർ പറ‌യുന്നു. പതിവായി രക്തം ദാനം ചെയ്യുന്നവരുടെ ശരീരത്തിൽ ചില മാറ്റങ്ങൾ എല്ലാം കാണാറുണ്ട്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് രക്തദാനം ചെയ്യുന്നവരിൽ ഇത് ഒട്ടുമിക്കതും അതികം നീണ്ടു നിൽക്കാത്തതാണെന്നും വിദഗ്ധർ പറയുന്നു.രക്തദാനം ചെയ്യുമ്പോൾ ഏകദേശം 350 മുതൽ 450 മില്ലിലിറ്റർ വരെ രക്തമാണ് നഷ്ടപെടാറ്. സാധാരണയായി 24 മുതൽ 48 മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട രക്തത്തി​ന്റെ അളവ് പഴയ പടിയാകും.Also Read : ജോലിക്ക് ശേഷം അമിത ഉറക്കമോ ? നിങ്ങളിൽ സോഷ്യൽ ജെറ്റ് ലാഗ് ബാധിച്ചേക്കാംപതിവായി രക്തദാനം ചെയ്യുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ എന്തൊക്കൊയാണെന്ന് നോക്കാം. രക്തദാനം ഉത്തരവാദിത്തത്തോടെയും നിർദ്ദേശിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും നടത്തുമ്പോൾ, അത് ചില അധിക ആരോഗ്യ ഗുണങ്ങൾ നൽകിയേക്കാം.അതിൽ പ്രധാനപ്പെട്ടത് അമിതമായ ഇരുമ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും എന്നതാണ്. പുരുഷന്മാരിലും ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്കും രക്തം നഷ്ടം ഉണ്ടാകാത്തതിനാൽ ശരീരത്തിൽ ഇരുമ്പ് അടിഞ്ഞുകൂടും. ഇത് രക്തദാനം ചെയ്യുന്നതിലൂടെ മറിക്കടക്കാൻ സഹായിക്കും. ഹൃദയാഘാതവും പക്ഷാഘാതവും തടയാനും രക്തദാനം സഹായിക്കും.രക്തദാതാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. സാധരണയായി പുരുഷന്മാർക്ക് 90 ദിവസവും സ്ത്രീകൾക്ക് 120 ദിവസവുമാണ് ഓരോ രക്തദാനത്തിന് ഇടയിലും എടുക്കേണ്ട ഇടവേള.വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കിൽ യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ  നേരില്‍ കണ്ട് ഉപദേശം തേടുക.The post പതിവായി രക്തദാനം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുക? appeared first on Kairali News | Kairali News Live.