ആരാധനാലയത്തിലെ ആർഎസ്എസ് അക്രമം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. ആരാധന എല്ലാവരുടെയും അവകാശമാണ് ആരാധന സ്വാതന്ത്ര്യത്തിന് സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ചേണ്ണീർകരയിലെ വൃദ്ധസദനത്തിന്റെ പേരിൽ ഓമല്ലൂരിൽ അക്രമം കാട്ടുന്നത് ശരിയല്ല യു ഡി എഫ് അധികാരത്തിൽ വന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷങ്ങൾക്ക് എതിരായി ആർഎസ്എസ്സിന്റെ അക്രമമെന്ന് കെ പി ഉദയഭാനു പറഞ്ഞു.also read; ഓമല്ലൂരിലെ വൃദ്ധസദനത്തിലെ മർദനം: ആരാധനാലയത്തിലേക്ക് ഇരച്ചെത്തി ബിജെപി; വിശ്വാസികളെ തടഞ്ഞു, പ്രാർഥന അനുവദിക്കില്ലെന്ന് പ്രവർത്തകർഓമല്ലൂരിലെ വൃദ്ധസദനത്തിൽ 17കാരന് മർദനമേറ്റ സംഭവത്തിലാണ് ഉടമ പാസ്‌റ്റർ ബിനുവിൻ്റെ ആരാധനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി, ആക്ഷൻ കൗൺസിൽ പ്രവർത്തകർ സംഘടിച്ചെത്തിയതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഓമല്ലൂരിലെ എലോഹിം പ്രാർഥനാ കേന്ദ്രത്തിനു മുന്നിലായിരുന്നു പ്രതിഷേധം.പാസ്റ്റർ ബിനുവിനെതിരെയാണ് പ്രതിഷേധം നടന്നത്. ആരാധനാ കേന്ദ്രത്തിൽ ഞായറാഴ്ച ദിവസം പ്രാർഥനക്കെത്തിയ വിശ്വാസികളെ ബിജെപിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ തടഞ്ഞു. പ്രാർഥനാ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല എന്ന് ബിജെപി പ്രവർത്തകർ പറഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയത്. വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയപ്പോഴാണ് ബിജെപിയുടെ നേതൃത്വത്തിൽ തടയാൻ ശ്രമിച്ചത്. പ്രാർഥന അനുവദിച്ചില്ലെങ്കിൽ റോഡിൽ പ്രാർഥിക്കുമെന്ന് പാസ്‌റ്റർ ബിനുവിൻ്റെ അനുയായികൾ പ്രതികരിച്ചു.The post ‘ആരാധനാലയത്തിലെ ആർഎസ്എസ് അക്രമം ഒരു കാരണവശാലും അംഗീകരിക്കില്ല’: കെപി ഉദയഭാനു appeared first on Kairali News | Kairali News Live.