ഉപയോക്താക്കൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. വെറും 225 രൂപയ്ക്ക് 75 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും 30 ദിവസം വാലിഡിറ്റിയിൽ നൽകുന്നതാണ് പുതിയ പ്ലാൻ. വലിയ തോതിൽ പണം മുടക്കാതെ മികച്ച പ്ലാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളത്.ബിഎസ്എൻഎലിന്റെ പുതിയ പ്ലാനിൽ എന്തൊക്കെ ഉൾപ്പെടുന്നു എന്ന് നോക്കാം..225 രൂപയ്ക്ക് റീചാർജ് ചെയ്താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ഇന്ത്യയിലുടന്നീളം നിങ്ങൾക്ക് അൺലിമിറ്റഡ് കോളും ലഭിക്കും. ഇതുകൂടാതെ, പ്രതിദിനം 2.25 ജിബി ഡാറ്റയും നിങ്ങൾക്ക് ലഭിക്കും. അതായത്, ഒരു മാസത്തേക്ക് 75 ജിബി ഡാറ്റ. എല്ലാ ദിവസവും 100 എസ്എംഎസും നിങ്ങൾക്ക് സൗജന്യമായി ലഭിക്കും.ഇതിനുമുമ്പ്, ഒരു 51 രൂപയുടെ പ്ലാനും ഉപയോക്താക്കൾക്കുവേണ്ടി അവതരിപ്പിച്ചിരുന്നു. പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ഈ പ്ലാൻ ലഭിക്കുക. കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ എന്നിവയോടെയാണ് ഈ പ്ലാൻ വരുന്നത്. ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ബിഎസ്എൻഎലിന്റെ ഉപയോക്താക്കൾക്ക് കിട്ടുക.The post 30 ദിവസം വാലിഡിറ്റിയിൽ 225 രൂപയുടെ പ്ലാൻ; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ appeared first on Kairali News | Kairali News Live.