യുഡിഎഫ് സർക്കാരിൻ്റേത് പാവപ്പെട്ട ജനവിഭാഗങ്ങളെ പാടേ വഞ്ചിക്കുന്ന ബജറ്റ് : കെ എസ് കെ ടി യു

Wait 5 sec.

വികസനം എന്നത് ജനങ്ങളോടുള്ള കരുതലും അവർക്കായുള്ള ക്ഷേമപ്രവർത്തനങ്ങളുമായിരിക്കണമെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശൻ, കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളെ പാടേ വഞ്ചിക്കുന്ന ബജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.‘പുതുയുഗ വികസിത കേരള’മെന്നൊക്കെയുള്ള ടാഗ്‌ലൈനിന്റെ മറവിൽ സാധാരണക്കാരുടെ ജീവിതത്തെ യുഗങ്ങൾക്ക് പിറകിലേക്ക് വലിച്ചെറിയാനും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കാനും വാഗ്ദാന ലംഘനങ്ങൾ നടത്താനുമാണ് യു ഡി എഫ് സർക്കാർ ബജറ്റിലൂടെ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിൽ സാമൂഹ്യ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കുമെന്നാണ് യു ഡി എഫ് പ്രകടന പത്രികയിലെ ഇന്ദിരാഗ്യാരണ്ടിയിലൂടെ വാഗ്ദാനം നൽകിയത്. ഒരു മാസത്തിനകം എല്ലാ ഗ്യാരണ്ടികളും മറന്നുപോയ സർക്കാരിനെയാണ് ബജറ്റിൽ കാണാനാവുക. ക്ഷേമപെൻഷൻ തുക ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, എൽ ഡി എഫ് സർക്കാർ 35 വയസ്സുകഴിഞ്ഞ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ 1000 രൂപയുടെ സ്ത്രീ സുരക്ഷാ പദ്ധതിയെക്കുറിച്ച് ബജറ്റിൽ മൗനം പാലിക്കുകയുമാണെന്നും പ്രസ്താവനയിൽ പറയുന്നു.Also read:ഇന്ധന വില വർധനവിനെതിരെ കെഎസ്കെടിയു വനിതാ പ്രതിഷേധ കൂട്ടായ്മ നാളെഭൂരഹിതരും ഭവനരഹിതരുമായ ലക്ഷക്കണക്കിന് പാവങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കിയ ലൈഫ് മിഷൻ ഭവനപദ്ധതിയെ തകർക്കാനുള്ള ശ്രമവും യു ഡി എഫ് സർക്കാരിന്റെ ബജറ്റിലുണ്ട്. പാവപ്പെട്ടവന്റെ സ്വന്തം വീടെന്ന സ്വപ്നം തല്ലിക്കെടുത്തി എന്ത് ക്ഷേമ പ്രവർത്തനമാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.The post യുഡിഎഫ് സർക്കാരിൻ്റേത് പാവപ്പെട്ട ജനവിഭാഗങ്ങളെ പാടേ വഞ്ചിക്കുന്ന ബജറ്റ് : കെ എസ് കെ ടി യു appeared first on Kairali News | Kairali News Live.