അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ ഡോ.എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. എംകെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ പ്രതിയുടെ അറസ്റ്റിന് തടസങ്ങൾ ഒന്നുമില്ല. ആത്മഹത്യ പ്രേരണക്കുറ്റം, ജാതി അധിക്ഷേപം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പ് എന്നിവയായിരുന്നു ഒന്നാം പ്രതിയായ റാമിനെതിരെ ചുമത്തിയിരുന്നത്.2026 ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജിനെ കോളേജിന്റെ കെട്ടിടത്തിന് മുകളിൽ നിന്നുവീണ നിലയിൽ കണ്ടെത്തിയത്. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ റാമടക്കമുള്ള അധ്യാപകർക്കെതിരെ നിരവധി ആരോപണങ്ങളാണ് കോളേജിലെ വിദ്യാർത്ഥികൾ ഉയർത്തിയിരുന്നത്.The post അഞ്ചരക്കണ്ടി ദന്തല് കോളേജിലെ നിതിന് രാജിന്റെ ആത്മഹത്യ; പ്രതി ഡോ. എംകെ റാമിന് മുന്കൂര് ജാമ്യമില്ല appeared first on Kairali News | Kairali News Live.