പെട്രോൾ, ഡീസൽ, ഗാർഹിക പാചക വാതക വില വർദ്ധനവിനെതിനെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ നാളെ. സംസ്ഥാനത്ത് 2240 വില്ലേജ് കേന്ദ്രങ്ങളിലായാണ് പ്രതിഷേധം നടക്കുക. പാചകവാതക, പെട്രോൾ, ഡീസൽ വിലകൾ അടിക്കടി വർദ്ധിപ്പിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂർണമായും തകർക്കുന്ന സ്ഥിതിയുണ്ടാക്കുന്നുവെന്ന് കെഎസ്കെടിയു പ്രസ്തവനലയിൽ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ഗാർഹിക പാചകവാതക വില ഒറ്റയടിക്ക് 60 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെ ഈയിടെ 29 രൂപയുടെ വർദ്ധനവും വരുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 89 രൂപയുടെ വർദ്ധനവാണ് സാധാരണക്കാരുടെ തലയിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം നടക്കുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ് ഗാർഹിക പാചകവാതക, പൊട്രോൾ, ഡീസൽ വിലവർദ്ധനവ് എന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം.യുദ്ധസമയത്ത് ആഗോള വിപണിയിലെ ക്രൂഡോയിൽ വില ഏകദേശം 120 ഡോളർ വരെ ആയിരുന്നു. എന്നാലിപ്പോൾ ക്രൂഡോയിൽ വില 80 ഡോളറിനും താഴെയാണ്. ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഓരോ ഡോളർ വീതം കുറയുമ്പോൾ ശരാശരി 60 മുതൽ 70 പൈസ വരെ ഇന്ധനവില കുറയ്ക്കാൻ സാധിക്കും. എന്നാൽ, ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം തയ്യറാകുന്നില്ല. കുത്തക മുതലാളിമാരെ സഹായിക്കാനും അവരുടെ പോക്കറ്റ് വീർപ്പിക്കാനും വേണ്ടിയുമാണ് ഇന്ധനവില വർദ്ധിപ്പിച്ചു നിർത്തുന്നതെന്നും പ്രസ്തവനയിൽ ചൂണ്ടിക്കാട്ടി.കർഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം ഈ വിലവർദ്ധനവോടെ കൂടുതൽ ദുരന്തപൂർണ്ണമായി മാറിയിരിക്കുകയാണ്. സബ്‌സിഡി വെട്ടിക്കുറച്ചും വില അടിക്കടി കൂട്ടിയും കോർപ്പറേറ്റുകളേയും എണ്ണ കമ്പനികളേയും സഹായിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്.Also read: സംസ്ഥാന ബജറ്റിൽ പത്തനംതിട്ട ജില്ലയ്ക്ക് വട്ടപ്പൂജ്യം: രാജു ഏബ്രഹാംഇത് പാവപ്പെട്ടവരെ വിറകടുപ്പിലേക്ക് തള്ളിയിടുന്ന ഭരണകൂട നിലപാടാണ്. സാധാരണക്കാരായ ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ പരിഹരിക്കാൻ വർദ്ധിപ്പിച്ച പാചകവാതക വില അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കെ എസ് കെ ടി യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് കെ എസ് കെ ടി യു സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ കോമള ലക്ഷ്മണൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.The post ഇന്ധന വില വർധനവിനെതിരെ കെഎസ്കെടിയു വനിതാ പ്രതിഷേധ കൂട്ടായ്മ നാളെ appeared first on Kairali News | Kairali News Live.