തിരുവനന്തപുരം ഹോമിയോ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് കെഎസ്യു സ്ഥാനാർത്ഥികൾ അട്ടിമറിക്കുന്നതായി പരാതി. വ്യാജ അറ്റൻഡൻസ് ലഭ്യമാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായാണ് ആക്ഷേപം.വീട്ടിൽ പോയ ദിവസങ്ങളിൽ യൂണിയൻ പരിപാടികളിൽ പങ്കെടുത്തുവെന്ന് ചൂണ്ടിക്കാണിച്ച് രേഖയുണ്ടാക്കിയെന്നാണ് ആരോപണം.ഹാജരിൽ തിരിമറി കാണിച്ച മൂന്ന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. ഹാജർ അംഗീകരിച്ച കോളേജ് ഉദ്യോഗസ്ഥനോട് പ്രിൻസിപ്പൽ വിശദീകരണം തേടുകയും ചെയ്തു.Also Read: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യാ കേസ്; പ്രതി ഡോ. എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ലഎസ്എഫ്ഐ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരിപാടികളിൽ പങ്കെടുത്തവർക്കാണ് ഹാജർ ലഭ്യമാക്കിയതെന്നുമാണ് കെഎസ് യു വാദം.The post തിരുവനന്തപുരം ഹോമിയോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കെഎസ്യു സ്ഥാനാർത്ഥികൾ അട്ടിമറിക്കുന്നതായി പരാതി appeared first on Kairali News | Kairali News Live.