ഒരു കല്ലറയിൽ രണ്ടു മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ

Wait 5 sec.

കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ വസ്തു കണ്ടെത്തി.മൃതദേഹമെന്നാണ് സംശയം. സംഭവത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു.നാട്ടുകാരൻ്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സഭവം പുറത്തറിഞ്ഞത്. ദുരൂഹത തോന്നിയപ്പോളാണ് പോസ്റ്റിട്ടതെന്ന് നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും അറിഞ്ഞവർ പുറത്ത് പറഞ്ഞില്ല എന്നും ജിൽസ് ഉണ്ണിമാക്കൽ പറഞ്ഞു.Also Read: പൊലീസ് വീഴ്ച്ച; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ലഹരി കേസ് പ്രതിക്ക് ജാമ്യംസംഭവം പൊലീസിനെ അറിയിച്ചത് പള്ളിയാണെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ആണോ എന്നും സംശയമുണ്ട്.The post ഒരു കല്ലറയിൽ രണ്ടു മൃതദേഹം?; ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ appeared first on Kairali News | Kairali News Live.