പൊലീസ് വീഴ്ച്ച; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ലഹരി കേസ് പ്രതിക്ക് ജാമ്യം

Wait 5 sec.

പൊലീസ് വീഴ്ച്ചയെത്തുടർന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം. ജൂൺ നാലിന് അറസ്റ്റിലായ അനന്ത കൃഷ്ണൻ എന്ന പ്രതിക്കാണ് ജാമ്യം ലഭിച്ചത്. 18.71 ഗ്രാം എംഡിഎംഎയുമായാണ് ഇയാൾ പിടിയിലാകുന്നത്.പ്രതിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെന്ന പൊലീസ് വീഴ്ച്ച പ്രതിഭാഗം ഉന്നയിച്ചിരുന്നു. ജൂൺ 4 ന് വൈകിട്ട് 3.15 ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയത് പിറ്റേ ദിവസം വൈകിട്ട് 5.15 നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദം പരിശോധിച്ച തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വീഴ്ച്ച ഉണ്ടായെന്നു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് കർശന ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്.Also Read: കേരള – ലക്ഷദീപ് തീരങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്പോത്തൻകോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോമേഴ്സ്യൽ ക്വാണ്ടിറ്റിയിൽ അറസ്റ്റിലായ പ്രതിക്കാണ് പൊലീസ് വീഴ്ചയിൽ ജാമ്യം ലഭിച്ചത്. ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസിനോട് കോടതി നിർദ്ദേശിച്ചു.The post പൊലീസ് വീഴ്ച്ച; ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്ത ലഹരി കേസ് പ്രതിക്ക് ജാമ്യം appeared first on Kairali News | Kairali News Live.