കൃഷിയും കാർഷികാധിഷ്ഠിത വ്യവസായങ്ങളും വികസിപ്പിക്കാനുള്ള സമഗ്രപദ്ധതികളെ അവഗണിക്കുന്ന ബജറ്റാണ് യുഡിഎഫ് സർക്കാർ അവതരിപ്പിച്ചത്. ഇത് കേരളത്തെ വീണ്ടും പുറകോട്ടടിക്കുമെന്നതിൽ സംശയമില്ലെന്ന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറഞ്ഞു. കൃഷി ലാഭകരമാക്കാനോ വിളകൾ അടിസ്ഥാനമാക്കി കാർഷികാധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കാനോ കൃഷിയിലും വ്യവസായത്തിലും ഉയർന്ന വരുമാനമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ഉള്ള നയം ബജറ്റിലില്ല. റബ്ബർ വില 250 രൂപയായി ബജറ്റിൽ ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ റബ്ബറിന് 270 രൂപ വരെ വിലയുണ്ട്. ഇപ്പോഴത്തെ പ്രഖ്യാപനം വില കുറയ്ക്കാനേ സഹായിക്കൂ. എൽഡിഎഫ് സർക്കാർ 200 രൂപ താങ്ങുവില പ്രഖ്യാപിച്ചപ്പോൾ മാർക്കറ്റിലെ റബ്ബറിൻ്റെ വില 150 രൂപയിൽ താഴെയായിരുന്നു. റബ്ബർ ലവി ലയിൽ ചാഞ്ചാട്ടമുണ്ടാകുമ്പോഴും റബ്ബർ ഉൽപ്പന്നങ്ങളുടെ വില ഓരോ വർഷവും കുതിച്ചുയരുകയാണ്.ഹെവി ഡ്യൂട്ടി ട്രക്ക് ടയർ വില 2011 ൽ 12000 രൂപ എന്നത് 2025 ൽ 30,000 രൂപയിലധികമായി. 2011 ൽ 180-220 രൂപ ശരാശരി വില യുണ്ടായിരുന്ന റബ്ബർ ഷീറ്റ് വില 2025 ൽ 180 രൂപ 230 രൂപയാണ്. ഇപ്പോഴത്തെ സാഹച ര്യത്തിൽ 250 രൂപ ഉൽപ്പാദന ചെലവുമായി താരതമ്യം ചെയ്താൽ റബ്ബർ വില ചുരുങ്ങിയത് 350 രൂപയായി വർദ്ധിപ്പിക്കണ്ടതാണ്. കോൺഗ്രസ് നയിച്ച രണ്ടാം യുപിഎ സർക്കാർ ആസിയാൻ കരാർ നടപ്പാക്കിയതോടെയാണ് റബ്ബർ മേഖല തകർന്നതെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. നാളികേരം, നെല്ല്, തേയില, കാപ്പി, പച്ചക്കറി, കോഴി വളർത്തൽ, മൽസ്യബന്ധന മേഖലയിലെ കർഷകർക്കായി യാതൊരു പദ്ധതിയും ബജറ്റിലില്ല. നെല്ലിന് എൽഡിഎഫ് സർക്കാർ 800 രൂപ വരെ അധിക ബോണസ് നൽകുകയും കിലോക്ക് 30 രൂപ വില നൽകി സംഭരിക്കുകയും ചെയ്തിരുന്നു. നെല്ലിന് 35 രൂപ യുഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പുതുയുഗ ബജറ്റിൽ ഒന്നും പറയുന്നില്ല. വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യ ജീവനും കാർഷിക വിളകളും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കുന്നതിൽ ബജറ്റ് പൂർണ്ണ പരാജയമാണ്. മരണം സംഭവിച്ചാൽ നഷ്ടപരിഹാരം 25 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനവും പാലിച്ചില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് എട്ടു പേരാണ്. കേരളത്തിലെ പ്ലാനിംങ് ബോർഡ് ഇല്ലാതാക്കി, ബി.ജെ.പി മാതൃകയിൽ നീതി അയോഗിന് സമാനമായി ‘തിങ്ക് ടാങ്ക്’ രൂപീകരിക്കുമെന്ന പ്രഖ്യാപനം കോൺഗ്രസ്-ബി.ജെ.പി ഡീൽ പ്രകാരമുള്ളതാണ്.Also read: യുഡിഎഫ് സർക്കാരിൻ്റേത് പാവപ്പെട്ട ജനവിഭാഗങ്ങളെ പാടേ വഞ്ചിക്കുന്ന ബജറ്റ് : കെ എസ് കെ ടി യുഎല്ലാ രംഗത്തും പൊതുമേഖലയെ തകർത്തുകൊണ്ട് വൻകിട കുത്തകകളെ സഹായിക്കുകയെന്ന കേന്ദ്ര നയം അപ്പാടെ പകർത്തുകയാണ് കേരളത്തിൽ യുഡിഎഫ് സർക്കാർ. ആരോഗ്യ, പോതുവിദ്യാഭ്യാസ, സാമൂഹ്യ സുരക്ഷാ രംഗത്ത് ഏതാണ്ട് 6,600 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത് സ്വകാര്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും പ്രസ്താവനയിൽ പറയുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ‘ഭൂപരിഷ്ക്കരണം 2’ പ്രഖ്യാപിച്ചത് ലാൻഡ് ബാങ്ക് രൂപികരിച്ച് കോർപ്പറേറ്റ് കമ്പനികൾക്ക് ഭൂമി കൈമാറാനാണെന്നും ഈ ഗൂഢോദ്ദേശ്യത്തോടെ പ്രഖ്യാപിച്ച ഭൂപരിഷ്ക്കരണം 2 എന്ന കർഷക വിരുദ്ധ-ദേശവിരുദ്ധ നയത്തിനെതിരെ അണി നിരക്കാൻ കേരള കർഷക സംഘം കൃഷിക്കാരോടും ജനങ്ങളോടും ആഹ്വാനം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.The post പുതുയുഗം കോർപ്പറേറ്റ് യുഗം; യുഡിഎഫ് ബജറ്റിനെതിരെ കേരള കർഷകസംഘം appeared first on Kairali News | Kairali News Live.