മെക്സിക്കോയിലെ മോണ്ടെറി സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് കരുത്ത് തെളിയിച്ച് ജപ്പാൻ. ഫിഫ ലോകകപ്പ് ചരിത്രത്തിലെ 1,000-ാം മത്സരം എന്ന സവിശേഷത കൂടി ഈ പോരാട്ടത്തിനുണ്ടായിരുന്നു.മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ ഡൈച്ചി കമഡയിലൂടെ ജപ്പാൻ ആദ്യ ഗോൾ നേടി. ലോകകപ്പ് ചരിത്രത്തിൽ ജപ്പാൻ നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. ആദ്യ പകുതിയുടെ 31-ാം മിനിറ്റിൽ അയാസെ ഉവേദ നേടിയ മനോഹരമായ ഗോളിലൂടെ ജപ്പാൻ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി.ALSO READ: ഇക്വഡോറിനെ സമനിലയിൽ തളച്ച് കുറാസാവോ; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് സ്വന്തമാക്കി കരീബിയൻ ടീംരണ്ടാം പകുതിയിലും ജപ്പാന്റെ ആക്രമണ ഫുട്ബോളിന് മുന്നിൽ ടുണീഷ്യൻ പ്രതിരോധം പതറുന്ന കാഴ്ചയാണ് കണ്ടത്. 69-ാം മിനിറ്റിൽ ജൂനിയ ഇറ്റോ ‍ടീമിനായി വല കുലുക്കി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, 83-ാം മിനിറ്റിൽ കൈഷു സാനോ നൽകിയ കൃത്യമായ ക്രോസിൽ നിന്നും ഉജ്ജ്വലമായ ഒരു ഹെഡറിലൂടെ അയാസെ ഉവേദ തന്റെ രണ്ടാം ഗോളും ജപ്പാന്റെ നാലാം ഗോളും നേടി.മത്സരത്തിലുടനീളം കളി നിയന്ത്രിച്ച ജപ്പാന്റെ കോ ഇറ്റാക്കുറ 80-ലധികം പാസുകൾ പൂർത്തിയാക്കി, ഒരു ലോകകപ്പ് മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജപ്പാൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി. പുതിയ പരിശീലകൻ ഹെർവ് റെനാർഡിന് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ ടുണീഷ്യയ്ക്ക് ജപ്പാൻ പ്രതിരോധത്തെ ഒന്ന് പരീക്ഷിക്കാൻ പോലും സാധിച്ചില്ല. നെതർലാൻഡ്സിനെതിരായ ആദ്യ മത്സരത്തിൽ സമനില നേടിയ ജപ്പാന് ഈ വലിയ വിജയം നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി സുഗമമാക്കിയിരിക്കുകയാണ്.The post ലോകകപ്പിലെ 1000-ാം അങ്കം; ടുണീഷ്യയെ തകർത്തെറിഞ്ഞ് ‘സമുറായി ബ്ലൂസ്’ appeared first on Kairali News | Kairali News Live.