‘കെ പി സി സി അധ്യക്ഷപദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറാണ്’; രണ്ട് ചുമതല വഹിക്കുന്നതിൻ്റെ പ്രയാസം നേതൃത്വത്തെ അറിയിച്ചു – സണ്ണി ജോസഫ്

Wait 5 sec.

തിരുവനന്തപുരം| കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും ഒഴിയാന്‍ തയ്യാറാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രണ്ട് ചുമതലകള്‍ ഒരേസമയം വഹിക്കുന്നതിലെ പ്രയാസം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി നിര്‍ദേശിക്കുന്ന ഏത് സമയത്തും ചുമതല കൈമാറാന്‍ സന്നദ്ധനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മന്ത്രിക്കെതിരെ ഉയര്‍ന്ന ഫ്‌ലെക്‌സ് ബോര്‍ഡുകളെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ആരാണ് സ്ഥാപിക്കുന്നതെന്ന് അറിയില്ലെന്നും നല്ല ഉദ്ദേശ്യത്തിലും മോശം ഉദ്ദേശ്യത്തിലും വെക്കുന്നുണ്ടാകാം മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് വ്യാപകമായ ലോഡ് ഷെഡിങ് ഇല്ലെങ്കിലും ചെറിയ തോതില്‍ വൈദ്യുതി തടസ്സം അനുഭവപ്പെടുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി ലഭ്യതയില്‍ കുറവ് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് രാജ്യത്ത് ഉഷ്ണതരംഗം ശക്തമായതും വൈദ്യുതി ഉപഭോഗം വര്‍ധിച്ചതും പ്രതിസന്ധിക്ക് കാരണമായതായി അദ്ദേഹം വിശദീകരിച്ചു.മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കടമായി വൈദ്യുതി വാങ്ങിയിരുന്നുവെന്നും ഇത് ജൂണ്‍ 15ഓടെയാണ് തിരിച്ചുനല്‍കേണ്ടിയിരുന്നത്. അത് തിരിച്ചുനല്‍കാതിരിക്കാന്‍ നിര്‍വാഹമില്ല. ഇതും പ്രതിസന്ധിയായി. മഴ കുറവിനെ തുടര്‍ന്ന് ജലസംഭരണികളില്‍ വെള്ളം കുറഞ്ഞതും പ്രധാന കാരണമായി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ ഉണ്ടായ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്നും കടമായി വാങ്ങിയ വൈദ്യുതി മടക്കി നല്‍കേണ്ടത് സ്വാഭാവിക നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. സാധാരണയായി ലഭിക്കേണ്ട മഴ കുറഞ്ഞതാണ് നിലവിലെ പ്രശ്നങ്ങളുടെ പ്രധാന കാരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Content Highlights:Electricity Minister Sunny Joseph stated his willingness to step down as KPCC president due to handling dual responsibilities. Addressing the power crisis, he noted minor outages caused by the El Nino heatwave and increased electricity consumption. He cited lower dam levels and returning borrowed power as key crisis factors.