മികച്ച രാജ്യങ്ങളുടെ ആദ്യ പത്തില്‍ ഇടംപിടിച്ച് യു എ ഇ

Wait 5 sec.

ദുബൈ | മികച്ച രാജ്യങ്ങളുടെ റിപോര്‍ട്ടില്‍ പത്താം സ്ഥാനം സ്വന്തമാക്കി യു എ ഇ. വോര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ദി യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയ, ബി എ വി അനലിറ്റിക്കല്‍ പ്ലാറ്റ്‌ഫോം എന്നിവര്‍ സംയുക്തമായി പുറത്തുവിട്ട 2026-ലെ പട്ടിക പ്രകാരമാണിത്. പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിക്കുന്ന ഏക അറബ് രാജ്യവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള രാജ്യവുമായി യു എ ഇ മാറി. ഭാവിയിലെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകള്‍ വിലയിരുത്തുന്ന ‘റൈസിംഗ് പവര്‍’ വിഭാഗത്തില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടി യു എ ഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.രാജ്യങ്ങളുടെ അന്താരാഷ്ട്ര പദവിയും ആഗോളതലത്തിലുള്ള സ്വാധീനവും വിലയിരുത്തുന്ന ഈ റിപോര്‍ട്ടിന്റെ പത്താമത് എഡിഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരമ്പരാഗത സാമ്പത്തിക സൂചകങ്ങള്‍ക്ക് പുറമെ നിക്ഷേപം, വിനോദസഞ്ചാരം, വ്യാപാരം എന്നിവയെ സ്വാധീനിക്കുന്ന വിവിധ ഗുണപരമായ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ വിലയിരുത്തല്‍ നടത്തുന്നത്.86.5 പോയിന്റുകള്‍ നേടിയാണ് യു എ ഇ പത്താം സ്ഥാനം ഉറപ്പിച്ചത്. പതിനൊന്നാം സ്ഥാനത്തുള്ള അമേരിക്ക ഉള്‍പ്പെടെയുള്ള പ്രമുഖ ലോക ശക്തികളെ പിന്തള്ളിയാണ് ഈ മുന്നേറ്റം. സ്വിറ്റ്‌സര്‍ലന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. ജപ്പാന്‍, സ്വീഡന്‍, കാനഡ, ആസ്‌ത്രേലിയ, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യു കെ, നോര്‍വേ എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍.Content Highlights:The UAE has made history by ranking 10th globally in the 2026 Best Countries report published by the Wharton School and WPP. It is the first and only Arab nation to break into the global top ten list, outperforming several major world economies. The country also secured the top position worldwide in the economic growth potential category.