കോഴിക്കോട് | വയോധികര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മറ്റുമായുള്ള വിവിധ ക്ഷേമ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ് വര്‍ധിപ്പിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കോഴിക്കോട് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ നടത്തിപ്പിന് നിലവില്‍ നല്‍കിവരുന്ന ഗ്രാന്റ് അപര്യാപ്തമാണ്. ക്ഷേമ സ്ഥാപനങ്ങള്‍ നേരിടുന്ന വിഭിന്നങ്ങളായ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് റവ. ഫാദര്‍ ലിജോ ചിറ്റിലപ്പള്ളി നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് ചേലാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി വി സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഫാദര്‍ പ്രസാദ്, ട്രഷറര്‍ സുധീഷ് കേശവ പുരി, ഭാരവാഹികളായ സിസ്റ്റര്‍ അനുപമ ഫ്രാന്‍സിസ്, യു എല്‍ സി സി ഡയറക്ടര്‍ എം കെ ജയരാജ്, എ അഭിലാഷ് ശങ്കര്‍ പ്രസംഗിച്ചു.കോഴിക്കോട് ജില്ലയിലെ 97 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 60 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു . സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിന് വേണ്ടി സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.Content Highlights:Welfare institutions urge the government to increase financial grants due to rising inflation. Current funding is insufficient to cover basic operational expenses and care for residents. Representatives request urgent intervention from the social welfare department to resolve the crisis.