വീര്യം കൂടിയ അഴിമതി; പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള മുൻ സർക്കാർ തീരുമാനത്തെ എതിർത്തവർക്ക് ഇന്ന് മലക്കംമറിച്ചിൽ, പറ‍ഞ്ഞത് വിഴുങ്ങി

Wait 5 sec.

യുഡിഎഫ്‌ സർക്കാർ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതിയിളവ്‌ പ്രഖ്യാപിച്ചതിനെതിരെ വൻ പ്രതിഷേധം ഉയരുന്നു. നികുതി കുറച്ചത് മമദ്യ കമ്പനികള്‍ക്കായാണോ എന്ന ആക്ഷേപം ശക്തമാണ്. സർക്കാർ തീരുമാനം മദ്യം സുലഭമാക്കാന്‍ ഇടവരുത്തുമെന്നാണ് വിലയിരുത്തൽ.മദ്യത്തിന് 251 ശതമാനം നികുതിയുള്ളപ്പോൾ വീര്യം കുറഞ്ഞ മദ്യത്തിന് 120 ശതമാനം വരെയാണ്‌ ബജറ്റിൽ ഇളവ്‌ നൽകിയിരിക്കുന്നത്. ഇതോടെ മദ്യം ശീതളപാനീയം പോലെ സുലഭമാകുന്ന സ്ഥിതി വരും. വിഷയത്തില്‍ കോൺ​ഗ്രസ് നേതാക്കളുടെ ഇരട്ടത്താപ്പ് കൂടിയാണ് പുറത്തുവരുന്നത്.ALSO READ: വയനാട് ​ഗോത്രബന്ധു അധ്യാപകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; അവശനിലയിലായ അധ്യാപകരെ അറസ്റ്റ് ചെയ്ത് മാറ്റികർഷകരെ സഹായിക്കാൻ പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാൻ എല്‍ഡിഎഫ് സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ, വി എം സുധീരൻ അടക്കമുള്ളവർ സർക്കാർ തീരുമാനത്തെ എതിർത്ത് രം​ഗത്തെത്തി. ഇപ്പോഴിതാ അവർ ഭരണത്തിലേറിയപ്പോൾ വൻകിട കമ്പനികളുടെ സ്‌പിരിറ്റ്‌ മദ്യത്തിന് ഇളവ്‌ നൽകിയിരിക്കുകയാണ്.അന്ന് വിമർശിച്ച വി എം സുധീരന് ഇന്ന് വിമർശനമില്ല. മദ്യക്കമ്പനികൾക്ക്‌ കൊള്ളലാഭമുണ്ടാക്കാനുള്ള സർക്കാർ തീരുമാനത്തിനൊപ്പമാണ് അദ്ദേഹവും.The post വീര്യം കൂടിയ അഴിമതി; പഴങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള മുൻ സർക്കാർ തീരുമാനത്തെ എതിർത്തവർക്ക് ഇന്ന് മലക്കംമറിച്ചിൽ, പറ‍ഞ്ഞത് വിഴുങ്ങി appeared first on Kairali News | Kairali News Live.