വീണ്ടും കൂപ്പുകുത്തിയോ സ്വർണവില ?;ഇന്നത്തെ വിപണിനിരക്ക് അറിയണ്ടേ

Wait 5 sec.

കൂപ്പുകുത്തിയ സ്വർണവില അതേ നിരക്കിൽ തന്നെ തുടരുകയാണ് ഇന്നും. സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 200 രൂപയോളം വിപണി നിരക്കിൽ കുറവ് സംഭവിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയായി കുറഞ്ഞിരുന്നു. ഇന്നും നേരിയ മാറ്റം പോലുമില്ലാതെ അതേ നിരക്കിൽ തന്നെ തുടരുകയാണ് സ്വർണവില.ഗ്രാമിന് അനുപാതികമായി 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 13,850 രൂപയിലും ആയിരിക്കും ഇന്ന് സ്വർണവിപണിയിൽ വ്യാപാരം നടക്കുക. കഴിഞ്ഞ ആഴ്ചയിൽ അയ്യായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് വിപണിയിൽ പെട്ടെന്ന് വില ഉയരാൻ തുടങ്ങിയത്. ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ വർദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിന്റെ ട്രെൻഡ് ആരംഭിച്ചത്. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 4,300 രൂപയോളമാണ് സ്വർണത്തിന് വർദ്ധിച്ചത്. ഈ കുതിപ്പിനാണ് ഇന്ന് നേരിയ ശമനമുണ്ടായിരിക്കുന്നത്.also read; അറിഞ്ഞോ, സ്വർണവില വീണ്ടും കുറഞ്ഞു, ഇന്നത്തെ വിലയെത്ര?കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് ചരിത്രത്തിലാദ്യമായി സ്വർണവില ഒരു ലക്ഷം രൂപയെന്ന നാഴികക്കല്ല് പിന്നിട്ടത്. തുടർന്ന് ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന റെക്കോർഡ് നിരക്ക്. ആഗോള വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ച് വരും ദിവസങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.The post വീണ്ടും കൂപ്പുകുത്തിയോ സ്വർണവില ?; ഇന്നത്തെ വിപണിനിരക്ക് അറിയണ്ടേ appeared first on Kairali News | Kairali News Live.