പിഎം ശ്രീ: ധാരണാപത്രം ഒപ്പിട്ട ശേഷം മുൻ സർക്കാർ താൽപര്യം കാട്ടിയില്ലെന്ന് കേന്ദ്രം; സത്യവാങ്മൂലത്തിന്റെ പകർപ്പ് കൈരളി ന്യൂസിന്

Wait 5 sec.

പിഎം ശ്രീയമുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങൾ എല്ലാം പൊളിയുകയാണ്. പി എം ശ്രീയിൽ മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാർ നിർബന്ധിതരായത് മുൻ സർക്കാർ കാരണമാണ് എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.ധാരണാപത്രം ഒപ്പിട്ട ശേഷം പി എം ശ്രീ നടപ്പാക്കാൻ കേരളം താൽപര്യം കാട്ടിയില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യാവാങ്മൂലത്തിൻ്റെ പകർപ്പാണ് കൈരളി ന്യൂസിന് ലഭിച്ചിരിക്കുന്നത്. സുപ്രിംകോടതിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയത്. പിഎം ശ്രീയിൽ കേരളം കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത് 2025 ഒക്ടോബർ 23നാണ്. ധാരണാപത്രവുമായി മുന്നോട്ട് പോകാനില്ലെന്ന് കേരളം അറിയിച്ചത് 2025 നവംബർ 12ന്.Also read: പിഎം ശ്രീ: മുഖ്യമന്ത്രിയുടെ വാദം തെറ്റ്… കേരളത്തിന് അനുവദിച്ചത് റീ ഇംമ്പേഴ്സ്മെൻറ് തുക; രേഖകൾ കൈരളി ന്യൂസിന്ഇതിന് ശേഷം സ്‌കൂളുകൾ അറിയിക്കാനായി പിഎം ശ്രീ പോർട്ടൽ കേന്ദ്രം ജനുവരി 27ന് തുറന്നുനൽകുകയും ചെയ്തു. എന്നാൽ പിഎം ശ്രീ നടപ്പാക്കാനുള്ള സ്‌കൂളുകളുടെ പട്ടിക കേരളം നൽകിയില്ല.പിഎം ശ്രീ ഉൾപ്പടെയുള്ള പദ്ധതി നടപ്പാക്കാൻ കേരളത്തിന് വിമുഖതയെന്ന് കേന്ദ്രം പറഞ്ഞിരുന്നു. പിഎം ശ്രീയിൽ ഒപ്പുവെച്ചതിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്നോട്ട് പോയെന്ന് കേന്ദ്രം വ്യക്തമാക്കി. പിഎം ശ്രീയുമായി കേരളം മുന്നോട്ട് പോയാലേ പദ്ധതി നടപ്പാക്കാനാവൂ എന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.The post പിഎം ശ്രീ: ധാരണാപത്രം ഒപ്പിട്ട ശേഷം മുൻ സർക്കാർ താൽപര്യം കാട്ടിയില്ലെന്ന് കേന്ദ്രം; സത്യവാങ്മൂലത്തിന്റെ പകർപ്പ് കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.