പത്തനംതിട്ടയിൽ ഓമല്ലൂരിൽ വൃദ്ധസദനത്തിൽ കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ പരിശോധന നടത്തി. പരിശോധനയിൽ 17 വയസ്സുള്ള കുട്ടിയെ വൃദ്ധ സദനത്തിൽ ബാലവേല ചെയ്യിപ്പിച്ചതായി കണ്ടെത്തി.സ്ഥാപനത്തിൽ നിന്ന് ഇടുക്കിയിലെ വീട്ടിലേക്ക് മടങ്ങിയ കുട്ടിയാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്. കോട്ടയം സ്വദേശിയായ മറ്റൊരു 17 കാരനെയും ഇവിടെ നിന്നും കണ്ടെത്തി. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കിയിട്ടുണ്ട്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ കുട്ടിക്ക് മർദ്ദനമേറ്റന്നും കണ്ടെത്തി.Also read: മൂന്നാറിൽ വൻ മോഷണം; ഒരു ലക്ഷത്തിഎഴുപതിനായിരം രൂപയും പത്ത് പവൻ സ്വർണവും കവർന്നുസംഭവത്തിൽ പൊലീസ് കേസെടുത്തു. വൃദ്ധസദനത്തിലെ മാനേജർ റെജി ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. കട്ടപ്പന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പത്തനംതിട്ട പോലീസിന് കൈമാറും. ശാരീരിക ഉപദ്രവം, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, അന്യായമായി തടഞ്ഞുവെക്കുക, ബാലവേല, ജുവനയിൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.The post പത്തനംതിട്ടയിൽ വൃദ്ധസദനത്തിൽ കുട്ടിക്ക് ക്രൂരമർദ്ദനമേറ്റ സംഭവം; കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചു appeared first on Kairali News | Kairali News Live.