മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചർച്ചയായ ‘ഓപ്പറേഷൻ ടൈ​ഗർ’ പ്രതിസന്ധിയിലോ?

Wait 5 sec.

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചർച്ചയായ ‘ഓപ്പറേഷൻ ടൈഗർ’ പ്രതിസന്ധിയിലെന്ന് സൂചന. ശിവസേന യുബിടിയിലെ രണ്ട് ലോക്‌സഭാ എംപിമാർ സ്പീക്കർക്ക് നൽകേണ്ട കത്തിൽ ഒപ്പുവെക്കാത്തതാണ് നീക്കത്തിന് തിരിച്ചടിയായതെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. അതെ സമയം, പാർട്ടിക്കുള്ളിലെ അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകാൻ ഇന്ന് ചേരുന്ന ശിവസേന താക്കറെ പക്ഷത്തിന്റെ യോഗം നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.ശിവസേന (യുബിടി )യിലെ ആറ് ലോക്‌സഭാ എംപിമാർ കൂട്ടത്തോടെ നിലപാട് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ‘ഓപ്പറേഷൻ ടൈഗർ’ പ്രതിസന്ധിയിലായത്. ഓംരാജെ നിംബാൽക്കറും സഞ്ജയ് ദിന പാട്ടീലും സ്പീക്കർക്ക് സമർപ്പിക്കാനിരുന്ന കത്തിൽ ഒപ്പുവെച്ചിട്ടില്ലെന്നാണ് വിവരം. ആറ് എംപിമാർ ഒരുമിച്ച് നിലപാട് പ്രഖ്യാപിക്കുകയും സ്പീക്കറുടെ മുമ്പാകെ ഹാജരാകുകയും ചെയ്താലേ തുടർനടപടികൾ സാധ്യമാകൂവെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. ഇതിനിടെ, പിതാവ് പവൻരാജെ നിംബാൽക്കറുടെ കൊലപാതകക്കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് ഓംരാജെ നിംബാൽക്കർ നേരിടുന്നതെന്ന് ശിവസേന യുബിടി നേതൃത്വം ആരോപിച്ചു.Also read:1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യം, ഫുട്ബോളിനെ നെഞ്ചേറ്റിയ രാജ്യം; ഇന്ത്യ ഫുട്ബോൾ ലോകകപ്പിൽ ഇല്ലാത്തതെന്തേ?2006-ലെ കേസിൽ മുംബൈ പ്രത്യേക സിബിഐ കോടതി ജൂൺ 20-ന് വിധി പറയാനിരിക്കുകയാണ്. അതേസമയം, പാർലമെന്റിൽ ശിവസേനയെ പ്രതിനിധീകരിക്കുന്ന ഒരേയൊരു അംഗീകൃത നേതൃത്വം മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്നുള്ളുവെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയിരിക്കുകയാണ് ശിവസേന യുബിടി നേതാവ് അരവിന്ദ് സാവന്ത്. രാഷ്ട്രീയ നീക്കങ്ങളും നിയമപരമായ നടപടിക്രമങ്ങളും ഒരുമിച്ച് മുന്നേറുന്ന സാഹചര്യത്തിൽ, ‘ഓപ്പറേഷൻ ടൈഗർ’ യാഥാർഥ്യമാകുമോ എന്നതാണ് ഇനി മഹാരാഷ്ട്ര രാഷ്ട്രീയം ഉറ്റുനോക്കുന്നത്. 50 കോടിയുടെ ഡീൽ ആണെന്നും മുൻകൂറായി 15 കോടി രൂപ നൽകിയാണ് എം പി മാരെ സ്വാധീനിക്കാൻ ശ്രമിച്ചിരിക്കുന്നതെന്നും താക്കറെ പക്ഷം നേതാവ് സഞ്ജയ് റൗത് ആരോപിച്ചു.The post മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചർച്ചയായ ‘ഓപ്പറേഷൻ ടൈ​ഗർ’ പ്രതിസന്ധിയിലോ? appeared first on Kairali News | Kairali News Live.