സോഷ്യലിസ്റ്റ് റിയലിസത്തിന്റെ പുരോഗമന സാഹിത്യത്തിന്റെയും വക്താവായ വിഖ്യാത എഴുത്തുകാരനാണ് മാക്സിം ഗോർക്കി. മാർക്സിസത്തെ തന്റെ ജീവിതത്തോട് ചേർത്തുവച്ച മാക്സിം ഗോർക്കിയുടെ ഓർമ്മദിനമാണിന്ന്. ഗോർക്കി ഒരു തലമുറയെ ആഴത്തിൽ ചിന്തിക്കാൻ പഠിപ്പിച്ച ഗോർക്കിയെ ഓർക്കാതെ ഈ ദിനം എങ്ങനെ കടന്നു പോകും. മാക്സിം ഗോർക്കിയെ ഓർമ്മിക്കുകയാണ് മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ കെടി കുഞ്ഞിക്കണ്ണൻ.1936 ജൂൺ 18നാണ് ഗോർക്കി തന്റെ സർഗാത്മകവും വിപ്ലവകരവുമായ ജീവിതമവസാനിപ്പിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ ഭാവസാന്ദ്രമായ തൊഴിലാളി വർഗപോരാട്ടങ്ങളെ, വിപ്ലവത്തിന്റെ സുന്ദരവും അഭിമാനകരവുമായ മുഹൂർത്തങ്ങളെ ‘അമ്മ’യിലൂടെ ആവിഷ്ക്കരിച്ച ഗോർക്കി ലോകമെമ്പാടുമുള്ള മാർക്സിസ്റ്റുകളെ സ്വാധീനിച്ച എഴുത്തുകാരനായിരുന്നുവെന്ന് കെടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.also read; ‘അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞത്, ഞങ്ങൾ ഇപ്പോൾ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയില്ല’; പരിഹാസവുമായി എകെ ബാലൻസാറിസ്റ്റ് മുതലാളിത്ത വ്യവസ്ഥക്ക് കീഴിൽ പണിയെടുക്കുന്ന പാവങ്ങളുടെ നരകജീവിതവും അതിനെതിരായ സഹനപൂർണവും ധീരവുമായ പോരാട്ടവുമാണ് ഗോർക്കി തന്റെ കൃതികളിലൂടെ ആവിഷ്ക്കരിച്ചത്. മനുഷ്യരുടെ സർഗ്ഗശേഷിയിലും മാനവികതയുടെ ശത്രുക്കളെ പൊരുതി തോല്പിക്കാനുള്ള ഇച്ഛാശക്തിയിലും വിശ്വാസമർപ്പിച്ച വിശ്വസാഹിത്യകാരനായിരുന്നു ഗോർക്കിയെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.‘മനുഷ്യൻ, എത്ര അഭിമാനകരമായ പദം! മനുഷ്യൻ എത്ര സുന്ദരമായപദം..! കമ്യൂണിസ്റ്റായ ഒരാളുടെ വായനയിൽകമ്യൂണിസ്റ് മാനിഫെസ്റ്റോ എന്ന പോലെ അമ്മയും വായിക്കാതെ പോകാനാവില്ല’. വായിക്കുമ്പോഴും നമ്മൾ അടിമപ്പെടുന്ന എന്നാൽ ചിന്താഭാരത്താൽ നമ്മളെ അവശരാക്കുന്ന ഗോർക്കിയുടെ വരികളും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.The post സോഷ്യലിസ്റ്റ് റിയലിസത്തിന്റെയും പുരോഗമന സാഹിത്യത്തിന്റെയും വക്താവ്; മാക്സിം ഗോർക്കിയെ ഓർമ്മിച്ച് കെടി കുഞ്ഞിക്കണ്ണൻ appeared first on Kairali News | Kairali News Live.