അധികാരത്തിലേറി ഒരുമാസം തികയുമ്പോള്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മറന്നുപോയ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വികസന ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുക മാത്രമല്ല, കേന്ദ്ര ഉപരോധങ്ങളേയും രാഷ്ട്രീയ വിവേചനത്തെയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവിന്‍റെ രൂക്ഷ വിമര്‍ശനം.വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന എൽഡിഎഫ് സർക്കാരുകൾ സൃഷ്ടിച്ച മാതൃകയിൽനിന്ന് നാളുകൾക്കുള്ളിൽത്തന്നെ യുഡിഎഫ് അതിവേഗം തിരിഞ്ഞുനടക്കുകയാണ്. നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവകാശപ്പെടുന്നത്. എന്നാൽ, അതിനു കടകവിരുദ്ധമാണ് തീരുമാനങ്ങളെല്ലാം അതിൻ്റെ ഉദാഹരണമാണ് സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ധവളപത്രം.ALSO READ; പിഎം ശ്രീ: മുഖ്യമന്ത്രിയുടെ വാദം തെറ്റ്… കേരളത്തിന് അനുവദിച്ചത് റീ ഇംമ്പേഴ്സ്മെൻറ് തുക; രേഖകൾ കൈരളി ന്യൂസിന്എൽഡിഎഫ് നടപ്പാക്കിയ ജനകീയ വികസന ബദലുകളുടെയും ക്ഷേമപദ്ധതികളുടേയും അടിവേരിളക്കുന്ന രാഷ്ട്രീയ നയരേഖയായി വേണം ധവള പത്രത്തെ വിലയിരുത്താൻ. ജനാധിപത്യ സർക്കാരിൽ നിക്ഷിപ്തമായ കടമകളിൽ നിന്ന് ഒളിച്ചോടുക മാത്രമല്ല കേരളത്തെ സാമ്പത്തികമായി തളർത്തുന്ന കേന്ദ്ര ഉപരോധങ്ങളേയും രാഷ്ട്രീയ വിവേചനത്തെയും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കാനും പ്രകൃതി സമ്പത്ത് വിറ്റു തുലയ്ക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.The post ‘അധികാരത്തിലേറി ഒരു മാസം തികയുമ്പോൾ വാഗ്ദാനങ്ങളിൽ നിന്ന് യുഡിഎഫ് സര്ക്കാര് ഒളിച്ചോടുന്നു’; പിണറായി വിജയൻ appeared first on Kairali News | Kairali News Live.