പിഎംശ്രീ: തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി, പിഎം ശ്രീ നടപ്പിലാക്കിയാൽ സംസ്ഥാനത്തിന് കരിക്കുലം തീരുമാനിക്കാം; ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ രേഖകൾ കൈരളി ന്യൂസ് പുറത്തുവിട്ടു

Wait 5 sec.

പി എംശ്രി പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയും കള്ളങ്ങൾ ഉണ്ടായത്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇളവുകൾ തേടുമെന്നും കരിക്കുലം തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിന് നൽകാൻ ആവശ്യപ്പെടുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാ​ദം.എന്നാൽ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെങ്കിൽ ദേശീയ വിദ്യാഭ്യാസ നയം കേരളം അംഗീകരിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിൽ കരിക്കുലം സംസ്ഥാനത്തിന് തീരുമാനിക്കാം എന്ന് വ്യക്തമാക്കുന്നുണ്ട്.Also read:പിഎം ശ്രീ: ധാരണാപത്രം ഒപ്പിട്ട ശേഷം മുൻ സർക്കാർ താൽപര്യം കാട്ടിയില്ലെന്ന് കേന്ദ്രം; സത്യവാങ്മൂലത്തിന്റെ പകർപ്പ് കൈരളി ന്യൂസിന്അതായത് പിഎം ശ്രീ നടപ്പിലാക്കിയാൽ സംസ്ഥാനത്തിന് കരിക്കുലം തീരുമാനിക്കാം എന്നതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ രേഖകൾ കൈരളി ന്യൂസ് പുറത്തുവിട്ടു. സത്യം ഇതായിരിക്കെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാദവുമായി മുഖ്യമന്ത്രിയെത്തിയത്.The post പിഎംശ്രീ: തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രി, പിഎം ശ്രീ നടപ്പിലാക്കിയാൽ സംസ്ഥാനത്തിന് കരിക്കുലം തീരുമാനിക്കാം; ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ രേഖകൾ കൈരളി ന്യൂസ് പുറത്തുവിട്ടു appeared first on Kairali News | Kairali News Live.