കെ സുധാകരന് തിരിച്ചടി; എം വി ഗോവിന്ദൻ മാസ്റ്ററിനെതിരായ മാനനഷ്ട കേസ് കോടതി തള്ളി

Wait 5 sec.

കെ സുധാകരന് കോടതിയിൽ നിന്നും തിരിച്ചടി. എംവി ​ഗോവിന്ദൻ മാസ്റ്റർക്കെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. എറണാകുളം സി ജെ എം കോടതിയാണ് കെ സുധാകരന്റെ കേസ് തള്ളിയത്. കെ സുധാകരന് തെളിവ് നൽകാൻ കഴിയാത്തതോടെയാണ് കേസ് തള്ളിയത്. 2023 ജൂലൈ 23 നാണ് സുധാകരൻ കേസ് ഫൈൽ ചെയ്തത കെ സുധാകരനും മോൻസൺ മാവുങ്കലും തമ്മിലുള്ള ബന്ധം ഉദ്ധരിച്ചുള്ള മാധ്യമ വാർത്തയെക്കുറിച്ച് സംസാരിച്ചതിലാണ് എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ മാനനഷ്ട കേസ് നൽകിയത്.UPDATING…The post കെ സുധാകരന് തിരിച്ചടി; എം വി ഗോവിന്ദൻ മാസ്റ്ററിനെതിരായ മാനനഷ്ട കേസ് കോടതി തള്ളി appeared first on Kairali News | Kairali News Live.