മലയാള ചലച്ചിത്ര രംഗത്തെ അണിയറ വിശേഷങ്ങളും വിവാദങ്ങളും ചർച്ചയാകുന്നതിനിടെ, പോലീസിനും നിലവിലെ ഭരണസംവിധാനത്തിനും എതിരെ കടുത്ത വിമർശനവുമായി നടി അൻസിബ ഹസൻ. ‘നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ?’ എന്ന ശക്തമായ തലക്കെട്ടോടെയാണ് താരം നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ, കമ്മറ്റി അംഗം ടിനി ടോം എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അൻസിബയുടെ ഈ പ്രതികരണം.മുഖ്യമന്ത്രിയെയും ആഭ്യന്തര മന്തിയെയും ടാഗ് ചെയ്തുകൊണ്ടാണ് അൻസിബയുടെ പോസ്റ്റ്. നിയമപോരാട്ടത്തിന്റെ വഴിയിൽ തന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് അൻസിബ കുറിപ്പിൽ പറയുന്നു.പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുള്ള, നിരാലംബയായ എന്റെ ഒരു പരാതിയിൽ പോലും ഈ സിസ്റ്റത്തിന് ഇങ്ങനെയൊക്കെ ചെയ്യാമെങ്കിൽ, സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ എന്താവും അത് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല എന്നും അൻസിബ പറഞ്ഞു.The post പോലീസിനും നിലവിലെ ഭരണസംവിധാനത്തിനും എതിരെ വിമർശനവുമായി അൻസിബ ഹസൻ appeared first on ഇവാർത്ത | Evartha.