ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ; ആരോ​ഗ്യത്തിന് ആപത്താണ്

Wait 5 sec.

ചായ ഒരു വികാരമാണ് മലയാളികൾക്ക്. ചായയും ഒപ്പം ചൂട് കടിയുമുണ്ടെങ്കിൽ ആഹാ അന്തസ് എന്ന് പറയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചായക്കൊതിക്കൊപ്പം നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ചായയോടുള്ള ഇഷ്ടം മൂത്ത് ചായ ചോറിനൊപ്പം വരെ കഴിക്കുന്ന ആളുകളുണ്ട്. എന്നാൽ നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും ചായക്കൊപ്പം കഴിക്കരുതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.ചായയ്ക്കൊപ്പം ചൂടുള്ള പകോഡയോ ബജിയോ അല്ലെങ്കിൽ കടലമാവ് കൊണ്ടുണ്ടാക്കിയ മറ്റ് പലഹാരങ്ങളോ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ കടലമാവ് കൊണ്ടുള്ള പലഹാരങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്നത് ഒട്ടും നല്ലതല്ല. ഇത് ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി കുറയ്ക്കുകയും വയറുവേദന, മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.also read; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കഫ് സിറപ്പ് വാങ്ങാനാകില്ല; കേന്ദ്ര വിജ്ഞാപനം പുറത്ത്ചീര പോലുള്ള ഇലക്കറികൾ, പരിപ്പ് വർഗങ്ങൾ, നട്സ് എന്നിവ ഇരുമ്പ് സത്തുകളാൽ സമ്പന്നമാണ്. എന്നാൽ ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ, ഓക്സലേറ്റ് എന്നീ ഘടകങ്ങൾ ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. അതിനാൽ ഇത്തരം പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ചായയോടൊപ്പം കഴിക്കുന്നത് ഒഴിവാക്കുക.The post ചായക്കൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ; ആരോ​ഗ്യത്തിന് ആപത്താണ് appeared first on Kairali News | Kairali News Live.