മാരുതി കാറുകൾക്ക് 10 വർഷം വരെ പ്രീപെയ്ഡ് സർവീസ് കവറേജുമായി സ്മാർട്ട് മെയിന്റനൻസ് പ്ലാൻ

Wait 5 sec.

ന്യൂഡൽഹി | രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വാഹന ഉടമസ്ഥത കൂടുതൽ ലാഭകരവും ലളിതവുമാക്കുന്നതിനായി പുതിയ വിൽപനാനന്തര സേവനമായ മാരുതി സുസുക്കി സ്മാർട്ട് മെയിന്റനൻസ് പ്ലാൻ അവതരിപ്പിച്ചു. ഭാവിയിൽ സർവീസ് ചെലവുകളിൽ ഉണ്ടായേക്കാവുന്ന വർധനവിൽ നിന്ന് സംരക്ഷണം നൽകുന്ന പ്രീപെയ്ഡ് സർവീസ് പാക്കേജുകളാണ് ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്.ഇന്ത്യയിലുടനീളമുള്ള സ്വകാര്യ, വാണിജ്യ വാഹന ഉടമകൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. പുതിയ വാഹനം വാങ്ങുന്ന സമയത്തോ അല്ലെങ്കിൽ പിന്നീട് ഏതെങ്കിലും അംഗീകൃത മാരുതി സുസുക്കി വർക്ക്‌ഷോപ്പ് വഴിയോ ഈ സ്മാർട്ട് മെയിന്റനൻസ് പ്ലാൻ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഫ്ലെക്സിബിൾ പാക്കേജുകളാണ് ഇതിന്റെ പ്രധാന ആകർഷണം. ലേബർ ഒൺലി പ്ലാനുകൾ, പാർട്സ് ആൻഡ് ലേബർ പാക്കേജുകൾ, കൊമേഴ്സ്യൽ വെഹിക്കിൾ സർവീസ് പ്ലാനുകൾ, ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള പ്രത്യേക സർവീസുകൾ, എഞ്ചിൻ ഓയിൽ, കൂളന്റ് മാറ്റൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.ഇതിനുപുറമെ തിരഞ്ഞെടുത്ത ക്ലച്ച്, ബ്രേക്ക് ഘടകങ്ങൾ പോലുള്ള തേയ്മാനം സംഭവിക്കുന്ന ഭാഗങ്ങൾക്ക് ഓപ്ഷണൽ സംരക്ഷണവും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന വലിയ മെയിന്റനൻസ് ചെലവുകൾ കുറയ്ക്കാൻ സഹായിക്കും. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ലേബർ ചാർജിൽ കുറഞ്ഞത് 10 ശതമാനം വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് മറ്റ് പാർട്സുകൾക്കും കൺസ്യൂമബിളുകൾക്കും കൂടുതൽ ഇളവുകളും ലഭിക്കും. മുൻകൂട്ടി പണം അടയ്ക്കുന്നതിനാൽ ഭാവിയിലെ പണപ്പെരുപ്പം മൂലമുള്ള സർവീസ് നിരക്കുകളുടെ വർധനവ് ഉപഭോക്താക്കളെ ബാധിക്കില്ല.സ്വകാര്യ വാഹന ഉടമകൾക്ക് 2 വർഷം/20,000 കിലോമീറ്റർ മുതൽ 10 വർഷം/1,00,000 കിലോമീറ്റർ വരെയുള്ള വിവിധ കാലാവധികളും മൈലേജ് ഓപ്ഷനുകളും തിരഞ്ഞെടുക്കാം. വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് 10 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെയുള്ള ഉയർന്ന മൈലേജ് കവറേജ് ലഭിക്കും. പദ്ധതി രാജ്യവ്യാപകമായി സാധുതയുള്ളതായതിനാൽ ഇന്ത്യയിലെ ഏത് അംഗീകൃത മാരുതി സുസുക്കി വർക്ക്‌ഷോപ്പിൽ നിന്നും ഈ സേവനം ലഭ്യമാകും. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും വ്യക്തിഗത മെയിന്റനൻസ് പരിഹാരങ്ങളും നൽകാനാണ് ഈ പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ എം ഡി ആൻഡ് സി ഇ ഒ ഹിസാഷി ടകെച്ചി പറഞ്ഞു.Content HighlightsMaruti Suzuki launched the Smart Maintenance Plan in India, offering prepaid service packages for up to 10 years. Available for private and commercial vehicles, it helps owners lock in maintenance costs, save at least 10% on labor, and get inflation protection across all authorized workshops.