സംസ്ഥാന ബജറ്റിൽ സാമ്പത്തികമായി ചുരുക്കൽ വരുത്താതെ കാര്യങ്ങൾ അവതരിപ്പിക്കണം: കെ എൻ ബാല​ഗോപാൽ

Wait 5 sec.

സംസ്ഥാന ബജറ്റിൽ സാമ്പത്തികമായി ചുരുക്കൽ വരുത്താതെ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അം​ഗം കെ എൻ ബാല​ഗോപാൽ. തിരുവനന്തപുരം എ കെ ജി സെൻ്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​​ഹം. കേരളത്തിന്റെ സാമ്പത്തികസ്ഥിതി മോശം അവസ്ഥയിൽ അല്ല.സാമ്പത്തിക മേഖലയിൽ മെച്ചപ്പെട്ട അടിത്തറ ഒരുക്കിയാണ് ഇടത് സർക്കാർ ഇറങ്ങിയത്. അതുകൊണ്ടു തന്നെ പദ്ധതികളിൽ സാമ്പത്തികമായ വെട്ടിച്ചുരുക്കൽ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം സാമ്പത്തികമായി പ്രശ്നത്തിലാണ് എന്നൊക്കെയാണ് ധവള പത്രത്തിൽ പറഞ്ഞത് എന്നാൽ ജിഎസ്ടി 2000 കോടി അധികമായി ലഭിച്ചിട്ടുണ്ട്.Also read: വിമാനത്തിൽ മുൻമുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം; സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത ശ്രമം: ഇ പി ജയരാജൻഅടുത്തവർഷം അത് 10000 കോടിയോളം ലഭിക്കും. പണമില്ല എന്ന വാദം ഉന്നയിച്ച് ജനങ്ങൾക്ക് കൊടുക്കാനുള്ളതിൽ നിന്ന് പിന്മാറരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യാത്ര എല്ലാ ബസിലും സൌജവന്യമായിരിക്കും എന്നാണ ആദ്യം പറഞ്ഞത്. എന്നാൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് കണ്ണിൽ പൊടിയിടുന്ന നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.The post സംസ്ഥാന ബജറ്റിൽ സാമ്പത്തികമായി ചുരുക്കൽ വരുത്താതെ കാര്യങ്ങൾ അവതരിപ്പിക്കണം: കെ എൻ ബാല​ഗോപാൽ appeared first on Kairali News | Kairali News Live.