ഡിസബിലിറ്റി കോച്ചിൽ ഭിന്നശേഷിക്കാരനായ മകനൊപ്പം യാത്ര ചെയ്ത അമ്മയ്ക്ക് നേരെ മദ്യപാനിയുടെ അസഭ്യവർഷവും ഭീഷണിയും

Wait 5 sec.

ഡിസബിലിറ്റി കോച്ചിൽ ഭിന്നശേഷിക്കാരായ മകനൊപ്പം യാത്ര ചെയ്ത അമ്മയ്ക്ക് നേരെ മദ്യപാനിയുടെ അസഭ്യവർഷവും ഭീഷണിയും. ജൂൺ 2 ന് മംഗളൂരു എക്സ്പ്രസിലായിരുന്നു സംഭവം. മദ്യപിച്ച് ഡിസബിലിറ്റി കോച്ചിൽ കയറിയ ഭിന്നശേഷിക്കാരനാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.മദ്യപിച്ച് എത്തിയ ഭിന്നശേഷിക്കാരൻ യാത്രക്കാരിയായ വീട്ടമ്മയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ കൈവശം കരുതിയിരുന്ന കുപ്പിയിൽ നിന്ന് മദ്യം കുടിക്കാൻ ‌വീട്ടമ്മയെ നിർബന്ധിച്ചു. ഭിന്നശേഷിക്കാരായ മറ്റ് യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല. ചെങ്ങന്നൂർ മുതൽ എറണാകുളം വരെ ഇയാൾ കോച്ചിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ALSO READ: സിസ്റ്റം, ധാർമികത കാറ്റിൽപറത്തുന്നു; ടിനി ടോമിനെതിരായ പരാതിയിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു: അൻസിബ ഹസൻറെയിൽവേയുടെ ഹെൽപ്പ് ലൈൻ നമ്പറിൽ പലതവണ വിളിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് ഇവർ പരാതി പറയുന്നു. ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ മാത്രമാണ് റെയിൽവേ പൊലീസ് ഇയാളെ പിടികൂടിയത്. തനിക്ക് പരാതിയുണ്ടോ എന്നുപോലും റെയിൽവേ പൊലീസ് തിരക്കില്ലെന്നും വീട്ടമ്മ പരാതിപ്പെട്ടു.The post ഡിസബിലിറ്റി കോച്ചിൽ ഭിന്നശേഷിക്കാരനായ മകനൊപ്പം യാത്ര ചെയ്ത അമ്മയ്ക്ക് നേരെ മദ്യപാനിയുടെ അസഭ്യവർഷവും ഭീഷണിയും appeared first on Kairali News | Kairali News Live.