കാലടി സംസ്കൃത സർവ്വകലാശാല വിസി സിസ തോമസിന്റെ അനാസ്ഥയ്ക്കെതിരെ അഡ്വ. കെ എസ് അരുൺകുമാർ രംഗത്ത്. കാലടി സംസ്കൃത സർവ്വകലാശാല താത്ക്കാലിക വൈസ് ചാൻസലർ സിസ തോമസ് യഥാസമയം സിൻഡിക്കേറ്റ് വിളിച്ചു ചേർക്കാത്തത് മൂലം സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് സിൻഡിക്കേറ്റ് അംഗം കൂടിയായ അഡ്വ കെ എസ് അരുൺ കുമാർ വ്യക്തമാക്കി.ഈ വർഷം മാർച്ചിൽ ആയിരുന്നു സംസ്കൃത സർവ്വകലാശാല വിസി ആയിരുന്ന ഡോ ഗീതാകുമാരിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്ഥാനത്ത് നിന്ന് മാറ്റി സിസ തോമസിനെ നിയമിച്ചത്. നാല് മാസമായി സിൻ്റിക്കേറ്റ് യോഗം ചേരാത്തതിനാൽ വിദ്യാർത്ഥികളുടെ പി എച്ച് ഡി അവാർഡ് ഉൾപ്പെടെ അനിശ്ചിതത്വത്തിലായ സാഹചര്യം ആണ് നിലവിലുള്ളത്.also read; കഞ്ചാവ് പിടിച്ചെടുത്ത വീട്ടിൽ നിന്നുള്ള നേതാവിനെ ഓപ്പറേഷൻ തൂഫാന്റെ നേതൃത്വത്തിൽ ഇരുത്തിയാൽ പദ്ധതിയെ എങ്ങനെ വിശ്വസിക്കും?; വി വസീഫ്സിൻഡിക്കേറ്റ് അറിയാതെ 200ലധികം ഗസ്റ്റ് അധ്യാപകരെ വി സി സിസ തോമസ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ പുതിയ നിയമന നടപടികൾ ആരംഭിക്കുകയും ചെയ്തു. സംഘപരിവാർ താത്പര്യത്തിന് അനുസരിച്ചാണ് താൽക്കാലിക വി സി സിസ തോമസ് പ്രവർത്തിക്കുന്നതെന്നും അഡ്വ കെ എസ് അരുൺകുമാർ പറഞ്ഞു.The post സിൻഡിക്കേറ്റ് അംഗങ്ങളെ അറിയിക്കാതെ അധ്യാപക നിയമനം; സംസ്കൃത സർവ്വകലാശാല വിസിക്കെതിരെ കെഎസ് അരുൺ കുമാർ appeared first on Kairali News | Kairali News Live.