സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സി പി ഐയില്‍ ആവശ്യം

Wait 5 sec.

തിരുവനന്തപുരം | സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചു വിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിയറ്റ് അനാവശ്യമാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വരുത്തിയത് വന്‍ വീഴ്ചയാണെന്നും വിമര്‍ശനമുണ്ടായി.സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സ്ഥാനാര്‍ത്ഥിത്വം വീതിച്ചെടുത്തു. ഇത്തരമൊരു പാര്‍ട്ടി ഘടകം തന്നെ അനാവശ്യമാണെന്നും പിരിച്ച് വിടണമെന്നും ആവശ്യമുയര്‍ന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. സെക്രട്ടറി സ്ഥാനത്തിരുന്ന് അപക്വമായി പെരുമാറുന്നുവെന്നും പദവിക്ക് ചേരും വിധം പെരുമാറുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. Content Highlights:A severe crisis has emerged within the CPI state council with demands raised to dissolve the state secretariat. Members criticized the leadership for nepotism and significant failures in candidate selection. State secretary Binoy Viswam also faced heavy criticism for his immature handling of party affairs.