കോഴിക്കോട് ജില്ലയിൽ ഒരാൾക്കു കൂടി മലേറിയ സ്ഥിരീകരിച്ചു

Wait 5 sec.

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിൽ ഒരാൾക്ക് മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ആറാം വാർഡിലെ ഒരു യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഒളവണ്ണ സ്വദേശിക്കും തിക്കോടിയിൽ ഒരാൾക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ മധ്യപ്രദേശിൽ നിന്നെത്തിയ അതിഥി തൊഴിലാളിയും ഉൾപ്പെടുന്നുണ്ട്.Also Read: കൊല്ലത്ത് മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യംപനിയോടൊപ്പം കുളിരും, കടുത്ത തലവേദനയും പേശി വേദ​നയുമാണ് മലേറിയയുടെ രോ​ഗലക്ഷണം. രോ​ഗലക്ഷണങ്ങൾ കണ്ടാലുടൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചിരുന്നു.The post കോഴിക്കോട് ജില്ലയിൽ ഒരാൾക്കു കൂടി മലേറിയ സ്ഥിരീകരിച്ചു appeared first on Kairali News | Kairali News Live.