കൊല്ലം ചടയമംഗലത്ത് മിനി വാൻ ഇടിച്ച സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശിയായ 36 കാരൻ രഞ്ജിത്താണ് മരിച്ചത്. ചടയമംഗലം കുരിയോട് ഭാഗത്താണ് അപകടം നടന്നത്. സ്കൂട്ടറിൽ എം.സി റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തിയ മിനി വാൻ ഇടിച്ച് രഞ്ജിത്ത് തെറിച്ചുവീഴുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ നാട്ടുകാർ ഉടൻ കടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.The post കൊല്ലത്ത് മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.