തിരുവനന്തപുരം | യു ഡി എഫ് ശക്തമായി എതിര്‍ത്തിരുന്ന പി എം ശ്രീ പദ്ധതി യു ഡി എഫ് സര്‍ക്കാതന്നെ നടപ്പാക്കുന്നത് സംബന്ധിച്ച വിവാദം കത്തിപ്പടരുന്നു. പി എം ശ്രീ പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ടതുകൊണ്ട് കമ്മിറ്റഡാ ണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി എം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടെന്നും അതുവഴി ഫണ്ട് കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപസമിതിയെ നിയോഗിച്ചത് കാര്യങ്ങള്‍ വിശദമായി പഠിക്കാനാണ്. ഇനി എന്ത് ചെയ്യാന്‍ പറ്റുമെന്ന് ഉപസമിതി പരിശോധിക്കും. ഒപ്പിട്ട് ഫണ്ട് വാങ്ങിക്കഴിഞ്ഞാല്‍ കമ്മിറ്റഡ് ആയെന്നും ഒപ്പിടുന്നതുവരെ ഫണ്ട് റിലീസ് ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കരിക്കുലത്തിന്റെ കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും മന്ത്രി വ്യക്തമാക്കി.പി എം ശ്രീയില്‍ ഒപ്പിട്ട് എല്‍ഡി എഫ് പ്രതിസന്ധിയുണ്ടാക്കി വിദ്യാഭ്യാസ മന്ത്രിപി എം ശ്രീയില്‍ ഒപ്പിട്ട് പ്രതിസന്ധിയുണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാരെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. തങ്ങള്‍ ഉപസമിതി രൂപവത്കരിച്ച് എല്ലാവശങ്ങളും പരിശോധിക്കുകയാണ്. ഉപസമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പഠിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. പി എം ശ്രീയില്‍ ഒപ്പിട്ടതോടെ ഒപ്പിടാത്തതുമൂലം തടഞ്ഞുവെച്ച ഫണ്ടുകള്‍ കേന്ദ്രം റിലീസ് ചെയ്തു. പദ്ധതിയില്‍ ഒപ്പിട്ടതിന് ശേഷം സര്‍ക്കാര്‍ തടസ്സം പറഞ്ഞത് പ്രശ്നങ്ങള്‍ ഉയര്‍ന്നതോടെയാണ്. മുന്നണിയില്‍ തന്നെ വിഷയങ്ങള്‍ ഉണ്ടായി. മന്ത്രിസഭയെയും സഖ്യകക്ഷികളെയും പോലും അറിയിക്കാതെയായിരുന്നു പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനമെന്നും ഷംസുദ്ദീന്‍ പറഞ്ഞു.ലീഗിന്റെ മന്ത്രിയെ കൊണ്ടുതന്നെ നടപ്പാക്കിക്കാന്‍ കഴിഞ്ഞു; കെ സുരേന്ദ്രന്‍പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പി എം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞുവെന്നതും കൊത്തിയ പാമ്പിനെ കൊണ്ടുതന്നെ വിഷമിറപ്പിക്കാന്‍ കഴിയുന്നുവെന്നതും മലയാളികളെ സംബന്ധിച്ച് അഭിമാനമാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.മന്ത്രി ഷാജിയൊക്കെ തിരുവനന്തപുരത്ത് ഉണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. അയാളുടെ പ്രസംഗമൊക്കെ മാധ്യമങ്ങളുടെ ഫയലില്‍ കാണുമല്ലോ. എന്തായിരുന്നു വീരവാദം. വസ്തുകള്‍ പഠിക്കാതെ കേന്ദ്ര പദ്ധതികളെ എതിര്‍ക്കുന്ന ഇത്രയും നീചമായ രാഷ്ട്രീയം കേരളത്തില്‍ മാത്രമേയുള്ളു. രാജ്യത്ത് മറ്റൊരിടത്തും ഉണ്ടാകില്ല. ഇതിന് ഉത്തരം പറയേണ്ട ബാധ്യത എല്‍ ഡി എഫിനും യു ഡി എഫിനും ഉണ്ടെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.പി എം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കരിക്കുലത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ഇതിന്റെ തെളിവാണ്. ഇപ്പോള്‍ തന്നെ ഹയര്‍സെക്കന്‍ഡറിയുടെ പുസ്തകത്തില്‍ എന്‍ സി ഇ ആര്‍ ടിയാണ് ഇടപെടുന്നത്. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കുമെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചത് കൊടും ചതിയാണ്. അതിന് അവര്‍ കേരള സമൂഹത്തോട് മാപ്പുപറയണം. അതിനുശേഷം മതി തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍.മുഖ്യമന്ത്രി വിദഗ്ധമായി വസ്തുതകള്‍ മൂടിവെക്കന്നു: ശിവന്‍ കുട്ടിമുന്‍ സര്‍ക്കാര്‍ നിര്‍ത്തി വച്ച പി എം ശ്രീ സ്‌കൂള്‍ പദ്ധതി തുടരണോ വേണ്ടയോ എന്നത് യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് മുന്‍ മന്ത്രി വി ശിവന്‍ കുട്ടി. മുന്‍ സര്‍ക്കാരിന് പി എം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഫണ്ട് ലഭിച്ചു, അത് കൊണ്ട് ഈ സര്‍ക്കാരും അത് തുടരണം എന്ന വാദം തികച്ചും കള്ളമാണ്. പി എം ശ്രീ ഫണ്ട് വാങ്ങുന്നത് പോയിട്ട്, ഏതൊക്കെ സ്‌കൂളുകള്‍ ആണ് ഈ പദ്ധതിയില്‍ വരേണ്ടത് എന്നുള്ള കാര്യം പോലും ഇടതു സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. മറിച്ച് എസ് എസ് കെയ്ക്ക് ലഭിച്ച ഫണ്ടാകട്ടെ പി എം ശ്രീയുമായി യാതൊരു ബന്ധവുമില്ലാത്തതും മാന്‍ഡേറ്ററി ആയി ലഭിക്കേണ്ടതുമാണ്.സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്, അത് കൊണ്ട് മുന്‍ സര്‍ക്കാര്‍ ചെയ്തത് നിലവിലുള്ള സര്‍ക്കാര്‍ തുടരേണ്ടതുണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി ഒളിപ്പിക്കുന്നത്, മുന്‍ സര്‍ക്കാര്‍ ഈ പദ്ധതി നിര്‍ത്തി വച്ചു കഴിഞ്ഞു എന്നതാണ്.പി എം ശ്രീ പദ്ധതിയില്‍ രണ്ട് ഇളവുകള്‍ തേടും എന്ന് മുഖ്യമന്ത്രി പറഞ്ഞതായി കണ്ടു. എത്ര വിദഗ്ധമായാണ് വസ്തുതകള്‍ മൂടിവെയ്ക്കുന്നത് എന്ന് അതിശയിച്ചു പോയി. ഒന്ന്, കരിക്കുലം സംസ്ഥാനത്തിന് തയ്യാറാക്കാന്‍ ആകണം എന്ന് ആവശ്യപ്പെടും. രണ്ട്, പി എം ശ്രീ നടപ്പാക്കുന്ന സ്‌കൂളുകളെ സംസ്ഥാനം തിരഞ്ഞെടുക്കും. ഈ രണ്ടും നിലവില്‍ പി എം ശ്രീയില്‍ സാധ്യമാണ് എന്നതാണ് വസ്തുത. അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. Content Highlights:The implementation of the PM SHRI scheme has triggered a major political dispute between the ruling UDF and the opposition LDF in Kerala. While Minister P K Kunhalikutty stated the government is committed due to prior agreements, opposition leaders claim facts are being manipulated. BJP leader K Surendran criticized both fronts, accusing them of playing deceptive politics over central educational projects.