കോഴിക്കോട് വലിയങ്ങാടിയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 2000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘമാണ് ഹാൻസ് പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി മിഥിലാജാണ് പിടിയിലായത്.കാറിന്റെ ഡിക്കിയിൽ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ്. വിപണിയിൽ ഒരു ലക്ഷം രൂപ വില വരുന്ന ഹാൻസാണ് പിടിച്ചെടുത്തത്.The post കോഴിക്കോട് വലിയങ്ങാടിയിൽ ഹാൻസ് വേട്ട; കാറിൽ കടത്തുകയായിരുന്ന 2000 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു appeared first on Kairali News | Kairali News Live.